ബ്രിഗേഡ് എൽഡൊറാഡോ മലയാളി അസോസിയേഷൻ്റെ ഓണാഘോഷം വർണാഭമായി
ബാഗലൂരിലെ ബ്രിഗേഡ് എൽഡൊറാഡോ അപ്പാർട്മെൻറ് സമുച്ചയത്തിലെ മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ആരംഭം 2026’ ഓണാഘോഷം വൈവിധ്യമാർന്ന കലാ, കായിക, സാംസ്കാരിക പരിപാടികളോടെ വർണാഭമായി. ബ്രിഗേഡ് എൽഡൊറാഡോയിലെ ആദ്യ ഓണാഘോഷമായ പരിപാടി മലയാളികൾക്കൊപ്പം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള താമസക്കാരെയും ഒരുമിപ്പിച്ച സാംസ്കാരിക സംഗമമായി മാറി. ആഘോഷത്തിൻ്റെ മുഖ്യ ആകർഷണമായിരുന്നു അറുപതിലേറെ വനിതകൾ അണിനിരന്ന മെഗാ തിരുവാതിര. കേരളത്തിൻ്റെ തനത് പാരമ്പര്യവും കലാസൗന്ദര്യവും വേദിയിൽ അവതരിപ്പിച്ച തിരുവാതിരയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്: കൂറുമാറിയ എഐഎഡിഎംകെ എംഎൽഎമാർക്ക് സീറ്റ് നൽകി ടിവികെ
ഏപ്രിലിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ തമിഴ്‌നാട്ടിൽ അധികാരത്തിലെത്തിയ തമിഴക വെട്രി കഴകം (ടിവികെ) ആദ്യ ഉപതെരഞ്ഞെടുപ്പ് പരീക്ഷണത്തിന് ഒരുങ്ങുന്നു. ഒക്ടോബർ 6ന് നടക്കുന്ന മധുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ ടിവികെ പ്രഖ്യാപിച്ചു. മധുരാന്തകത്ത് കെ. മരഗതം കുമാരവേലും ധാരാപുരത്ത് പി. സത്യഭാമയുമാണ് ടിവികെ സ്ഥാനാർഥികളായി മത്സരിക്കുക. ഏപ്രിൽ 23ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ സ്ഥാനാർഥികളായി വിജയിച്ച ഇരുവരും പിന്നീട് എംഎൽഎ സ്ഥാനം രാജിവച്ച്
വയനാട് ടൗൺഷിപ്പ് നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകും: ടി. സിദ്ദിഖ്
വയനാട് ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിൻ്റെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് ടി. സിദ്ദിഖ്. ടൗൺഷിപ്പിലെ മുഴുവൻ വീടുകളുടെയും നിർമാണം മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾക്ക് തൊഴിലാളികളുടെ കുറവില്ലെന്നും നിലവിൽ 810 തൊഴിലാളികൾ ടൗൺഷിപ്പിൽ സജീവമായി ജോലി ചെയ്യുന്നുണ്ടെന്നും ടി. സിദ്ദിഖ് വ്യക്തമാക്കി. അതേസമയം, സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ആദ്യ പട്ടികയിൽ ഉൾപ്പെടാൻ കഴിയാതിരുന്ന ദുരന്തബാധിതരെയും അർഹതപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക
ഗൗരവ് ഭാട്ടിയയ്‌ക്കെതിരായ എക്സ് പോസ്റ്റുകൾ; സിജെപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതിയുടെ താക്കീത്
ബിജെപി നേതാവ് ഗൗരവ് ഭാട്ടിയയ്‌ക്കെതിരായ എക്സ് പോസ്റ്റുകളുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ സിജെപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതിയുടെ താക്കീത്. അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിലും അത് കൂടുതൽ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്ന് കോടതി നിരീക്ഷിച്ചു. സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് രംഗ എന്നിവരുടെ ഭാഗത്തുനിന്ന് വസ്തുതകൾ പരിശോധിക്കാതെ ഗൗരവ് ഭാട്ടിയയ്‌ക്കെതിരെ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചത് ശരിയായ നടപടിയല്ലെന്ന് ജസ്റ്റിസ് തുഷാർ റാവു ഗെഡേല വാക്കാൽ നിരീക്ഷിച്ചു. സെപ്റ്റംബർ അഞ്ചിന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ഭാട്ടിയ നടത്തിയിട്ടില്ലാത്ത
18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾ അക്കൗണ്ട് തുറക്കുമ്പോൾ മാതാപിതാക്കളുടെ നിർബന്ധിത സമ്മതവും ഇ-കെവൈസി ഉൾപ്പെടെയുള്ള പ്രായ-തിരിച്ചറിയൽ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്നാണ് ഹർജിയിലെ ആവശ്യം. ഓൺലൈൻ ഗ്രൂമിങ്, ലൈംഗിക ചൂഷണം, സൈബർ ബുള്ളിയിങ്, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം, പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കം തുടങ്ങിയ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ നിലവിലെ ഐടി ചട്ടങ്ങളിൽ
കേന്ദ്ര ഫണ്ട് ലഭിച്ചില്ല; ₹2,186 കോടിക്കായി കർണാടക നിയമപോരാട്ടത്തിന്
2025–26 സാമ്പത്തിക വർഷത്തെ ഗ്രാമപഞ്ചായത്ത് വിഹിതമായ ₹2,186 കോടി കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. 15-ാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്ത തുകയാണ് കേന്ദ്രം സംസ്ഥാനത്തിന് കൈമാറാത്തത്. വിഷയത്തിൽ കർണാടക പഞ്ചായത്തീരാജ് മന്ത്രി ഈശ്വർ ഖന്ദ്രെ അഡ്വക്കേറ്റ് ജനറലുമായി ചർച്ച നടത്തി. കേന്ദ്ര ഫണ്ട് ലഭിക്കാത്തത് വരൾച്ച നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് വലിയ തിരിച്ചടിയാണെന്ന് മന്ത്രി വ്യക്തമാക്കി. ഗ്രാമപഞ്ചായത്തുകൾക്ക് അർഹമായ വിഹിതം ലഭിക്കാത്തത് പ്രാദേശിക വികസന
വിജയ് സിനിമാ ഷൂട്ടിങ് പോലെ ഭരിക്കുന്നു; ചരിത്രം തിരുത്താനാകില്ല: സ്റ്റാലിൻ
നിയമസഭയിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌യും തമ്മിലുള്ള വാക്‌പോര് രൂക്ഷമാകുന്നു. മിസ നിയമത്തെക്കുറിച്ചും താടിയിലെ പരിക്കിനെക്കുറിച്ചും നിയമസഭയിൽ വിജയ് നടത്തിയ പരാമർശങ്ങൾക്കും ആംഗ്യത്തിനുമെതിരെയാണ് സ്റ്റാലിൻ കടുത്ത വിമർശനം ഉന്നയിച്ചത്. എക്‌സിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം. സിനിമാ ഷൂട്ടിങ് പോലെയാണ് വിജയ് ഭരണം നടത്തുന്നതെന്നും റീൽസുകളും ഫോട്ടോഷൂട്ടുകളും ഉപയോഗിച്ച് ഭരണപരാജയം മറച്ചുവെക്കാനാണ് ശ്രമിക്കുന്നതെന്നും സ്റ്റാലിൻ ആരോപിച്ചു. “തമ്പി വിജയ്, നിങ്ങൾ പറഞ്ഞത്
കള്ളക്കടൽ മുന്നറിയിപ്പ് വീണ്ടും; തിരുവനന്തപുരം തീരത്ത് കടലാക്രമണ സാധ്യത
സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരപ്രദേശങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വെള്ളിയാഴ്ച രാവിലെ 8.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. ഈ സമയത്ത് 0.9 മുതൽ 1.0 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കന്യാകുമാരി തീരത്തും വെള്ളിയാഴ്ച രാത്രി 11.30 വരെ 1.2 മുതൽ 1.4 മീറ്റർ വരെ
കെഎൻഎസ്എസ് ചാന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും സെപ്റ്റംബർ 12,13 തീയതികളിൽ
കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ചാന്ദാപുര കരയോഗത്തിൻ്റെ അഭിമുഘ്യത്തിൽ സെപ്റ്റംബർ 12,13 തീയതികളിൽ ഓണാഘോഷവും, കുടുംബസംഗമവും – ‘തരംഗം 2026’, ചന്ദാപുരയിലുള്ള സൺ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സെപ്റ്റംബർ 12ശനിയാഴ്ച വൈകിട്ട് 4 മണിമുതൽ കായിക മത്സരങ്ങളും, അത്തപൂക്കള മത്സരവും, വടംവലി മത്സരവും, കുട്ടികൾക്കുള്ള ചിത്രരചനാ മത്സരവും, ഞായർ 13 നു രാവിലെ മുതൽ കരയോഗം അംഗങ്ങളുടെ കലാപരിപാടികളും, ചെണ്ടമേളവും ഉണ്ടായിരിക്കും. സാംസ്‌കാരിക സമ്മേളനത്തിൽ അനേകൽ എംഎൽഎ ബി.ശിവണ്ണ,
ബ്യാറ്റരായണപുര നിയോജക മണ്ഡലത്തിൻ്റെ ഓണാഘോഷം സെപ്റ്റംബർ 27ന്
ബ്യാറ്റരായണപുര നിയോജകമണ്ഡലത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 27ന് ഞായറാഴ്ച രാവിലെ 10 മുതൽ ജക്കൂരിലെ അമര കൺവെൻഷൻ ഹാളിലാണ് പരിപാടി. ഓണാഘോഷത്തിൻ്റെ ഭാഗമായി നൃത്തം, ഗാനാലാപനം, ഫാഷൻ ഷോ, വിവിധ ഗ്രൂപ്പ് പ്രകടനങ്ങൾ എന്നിവ ഉണ്ടായിരിക്കും. 15 വയസ്സിന് താഴെയുള്ളവർക്കും 15 മുതൽ 25 വയസ്സുവരെയുള്ളവർക്കുമായുള്ള ഗ്രൂപ്പുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുക. ഇതോടൊപ്പം അത്തപ്പൂക്കളം മത്സരവും നടക്കും. നാല് പേരടങ്ങുന്ന ടീമുകൾക്കാണ് പങ്കെടുക്കാനാകുക. രാവിലെ 9.30 മുതൽ 11.30 വരെ