കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ചാന്ദാപുര കരയോഗത്തിൻ്റെ അഭിമുഘ്യത്തിൽ സെപ്റ്റംബർ 12,13 തീയതികളിൽ ഓണാഘോഷവും, കുടുംബസംഗമവും – ‘തരംഗം 2026’, ചന്ദാപുരയിലുള്ള സൺ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
സെപ്റ്റംബർ 12ശനിയാഴ്ച വൈകിട്ട് 4 മണിമുതൽ കായിക മത്സരങ്ങളും, അത്തപൂക്കള മത്സരവും, വടംവലി മത്സരവും, കുട്ടികൾക്കുള്ള ചിത്രരചനാ മത്സരവും, ഞായർ 13 നു രാവിലെ മുതൽ കരയോഗം അംഗങ്ങളുടെ കലാപരിപാടികളും, ചെണ്ടമേളവും ഉണ്ടായിരിക്കും. സാംസ്‌കാരിക സമ്മേളനത്തിൽ അനേകൽ എംഎൽഎ ബി.ശിവണ്ണ, കെഎൻഎസ്എസ് ബോർഡ് ചെയർമാൻ ആർ മനോഹരക്കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ഖജാൻജി വിജയകുമാർ മറ്റു വിശിഷ്ടാതിഥികൾ പങ്കെടുക്കും.
വൈകിട്ട് 4 മണി മുതൽ പിന്നണി ഗായിക ദുർഗാ വിശ്വനാഥ് ചാനൽ താരങ്ങളായ നികേഷ്, മോനിഷ്, ഷാനിത്, സന്തോഷ് ഞാറക്കൽ, മഹേഷ് എന്നിവർ ഒന്നിക്കുന്ന ലൈവ് മ്യൂസിക് ഷോ, ചാനൽ തരാം കിഷോർ അന്തിക്കാടിൻ്റെ സാക്സഫോൺ ഫ്യൂഷൻ എന്നിവ ഉണ്ടായിരിക്കുമെന്ന് പ്രസിഡണ്ട് വേണുഗോപാൽ, സെക്രട്ടറി രാജേഷ് കുമാർ, ഖജാൻജി പ്രമോദ് കുമാർ എന്നിവർ അറിയിച്ചു.