വയനാട് ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിൻ്റെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് ടി. സിദ്ദിഖ്. ടൗൺഷിപ്പിലെ മുഴുവൻ വീടുകളുടെയും നിർമാണം മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിർമാണ പ്രവർത്തനങ്ങൾക്ക് തൊഴിലാളികളുടെ കുറവില്ലെന്നും നിലവിൽ 810 തൊഴിലാളികൾ ടൗൺഷിപ്പിൽ സജീവമായി ജോലി ചെയ്യുന്നുണ്ടെന്നും ടി. സിദ്ദിഖ് വ്യക്തമാക്കി.

അതേസമയം, സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ആദ്യ പട്ടികയിൽ ഉൾപ്പെടാൻ കഴിയാതിരുന്ന ദുരന്തബാധിതരെയും അർഹതപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

പട്ടികയിൽ ഉൾപ്പെടാത്ത ദുരന്തബാധിതരുടെ കാര്യത്തിൽ ഉടൻ അന്തിമ തീരുമാനമുണ്ടാകുമെന്നും ടി. സിദ്ദിഖ് അറിയിച്ചു.

Related Posts