ആഗോള അയ്യപ്പ സംഗമം വൻ അഴിമതിയാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല. 7 കോടി രൂപ മുടക്കി എൽഡിഎഫ് സർക്കാർ കൊട്ടിഘോഷിച്ച് നടത്തിയ സംഘടിപ്പിച്ച പരിപാടി വെട്ടിപ്പിന്റെ വേദിയായിട്ടാണ് മാറിയത്. 7 കോടിരൂപ ചിലവാക്കിയത് ഉച്ചയോട് കൂടി അവസാനിച്ച സമ്മേളനത്തിനാണ്. വന്‍ അഴിമതിയല്ലാതെ ഇത് മറ്റെന്താണെന്നും അദ്ദേഹം ചോദിച്ചു. കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ എല്ലാ കാര്യങ്ങളിലും വന്‍ അഴിമതിയുണ്ടെന്ന് ഹൈക്കോടതിക്ക് തന്നെ മനസിലായിക്കഴിഞ്ഞു. മണ്ഡല മകരവിളക്ക് കാലത്തെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിന്റെ അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡിന്റെ പണം ഇങ്ങനെ ധൂര്‍ത്തടിക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം കൊടുത്തത്. വിശദമായ അന്വേഷണം ഇതിനെപ്പറ്റി ഉണ്ടാകണം. കുറ്റക്കാരായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവരുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങള്‍ ഇത് നേരത്തെ പറയുന്നതാണ്.