പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരം ഇന്ന്. ഗ്രൂപ്പ് എയില്‍ നമീബിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 29 റണ്‍സിന് അമേരിക്കയെ തോല്‍പ്പിച്ചിരുന്നു.
ഇന്നു നമീബിയയ്ക്ക് എതിരേ അഭിഷേക് ശര്‍മ കളിച്ചേക്കില്ലെന്നാണ് സൂചന. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നിരുന്നു.
അഭിഷേക് പുറത്തിരിക്കുന്ന പശ്ചാത്തലത്തില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണ് ഓപ്പണിംഗ് റോളിലേക്കു തിരിച്ചെത്തും.