മദ്യപിച്ച് പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് യുവതി മരിച്ചു. ഡൽഹിയിൽ നിന്നും ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന നികിത (24) എന്ന യുവതിയാണ് മരിച്ചത്. ഹരിയാനയിലെ അംബലയിൽ നിന്നും 4 യാത്രക്കാരുമായി പോകുമ്പോഴാണ് അമിത വേഗതയിലെത്തിയ കാർ നികിത സഞ്ചരിച്ച ഓട്ടോയിൽ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ നികിത റോഡിലേക്ക് തെറിച്ചു വീഴുകയും നിയന്ത്രണം വിട്ട കാർ നികിതയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയെന്നും ഓട്ടോ ഡ്രൈവർ രവീന്ദർ സിംഗ് പറഞ്ഞു. ഉടൻ തന്നെ നികിതയെ അടുത്തുള്ള ആശുപത്രിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.
നികിതയുടെ കുടുംബവും നാട്ടുകാരും ചേർന്ന് സംഭവത്തിന് ശേഷം ആശുപത്രിയുടെ മുൻപിൽ വലിയ പ്രതിഷേധം നടത്തി. മദ്യപിച്ച് വാഹനമോടിച്ച പോലീസിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു.