ജാലഹള്ളി വിശ്വകർമ്മ ഫ്രണ്ട്‌സ് അസോസിയേഷൻ്റെ മുപ്പതാം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 13ന്
ജാലഹള്ളി വിശ്വകർമ്മ ഫ്രണ്ട്‌സ് അസോസിയേഷൻ്റെ 30ആം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 13ന് വിവിധ പരിപാടികളോടെ ഷെട്ടിഹള്ളി-മേദരഹള്ളി അയ്യപ്പ സേവാ സംഘം ഓഫീസിൽവച്ച് ആഘോഷിക്കും. സാഹിത്യകാരി കെ.കവിത മുഖ്യാതിഥി ആയിരിക്കും. ഗംഗാധരൻ, രാജൻ, വിജയൻ, ദീപ ഗോപകുമാർ, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 97317 62397
ഗണേശ ചതുർത്ഥി അവധിക്കാല തിരക്ക്; ഹുബ്ബള്ളി–തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു
ഗണേശ ചതുർത്ഥി അവധിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ അധിക തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിക്കും തിരുവനന്തപുരം നോർത്തിനും ഇടയിൽ പ്രത്യേക എക്സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. സെപ്റ്റംബർ 12, 14 തീയതികളിലായി ഇരുദിശകളിലേക്കും ഓരോ ട്രിപ്പ് വീതമാണ് സർവീസ് നടത്തുക. ബെംഗളൂരുവിൽ എസ്എംവിടി ബെംഗളൂരുവിലും കൃഷ്ണരാജപുരത്തും ട്രെയിനിന് സ്റ്റോപ്പുണ്ടാകും. ട്രെയിൻ നമ്പർ 07325 എസ്എസ്എസ് ഹുബ്ബള്ളി–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യൽ സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 8.30ന് എസ്എസ്എസ് ഹുബ്ബള്ളിയിൽ
വാഹനാപകടത്തിൽ മരിച്ചു
എറണാകുളം പെരുമ്പാവൂർ വെങ്ങോല സ്വദേശി പീറ്റർ ചെറിയാൻ (76) വാഹനാപകടത്തിൽ മരണപ്പെട്ടു. ബാംഗ്ലൂർ കേരള സമാജം, മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്ററിൻ്റെ ജേഷ്ഠസഹോദരനാണ്. ഭാര്യ: മേരി പീറ്റർമക്കൾ: റോബിൻ പീറ്റർ ചെറിയാൻ, റൂബി പീറ്റർ ചെറിയാൻ സംസ്കാരം ഞായറാഴ്ച 2 മണിക്ക് പെരുമാനി ജോർജ് ചർച്ച് സെമിത്തേരിയിൽ നടക്കും.
ലൈംഗികാതിക്രമ ആരോപണം: തമിഴ്‌നാട്ടിൽ പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു; അധ്യാപകൻ അറസ്റ്റിൽ
തമിഴ്‌നാട് കള്ളക്കുറിച്ചി ജില്ലയിൽ അധ്യാപകൻ്റെ ലൈംഗികാതിക്രമത്തിന് ഇരയായെന്ന ആരോപണത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. സംഭവത്തിൽ അധ്യാപകനായ ജഗദീശനെ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ടും അധ്യാപകനെതിരായ ആരോപണങ്ങളിലും വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സ്കൂളിൽവെച്ച് അധ്യാപകൻ മോശമായി സ്പർശിച്ചെന്ന് വിദ്യാർഥിനി നേരത്തെ പരാതി നൽകിയിരുന്നതായി പൊലീസ് വ്യക്തമാക്കി. മരണത്തിന് മുമ്പ് വിദ്യാർഥിനി എഴുതിവെച്ച കുറിപ്പിലും അധ്യാപകൻ്റെ പേര് പരാമർശിക്കുന്നുണ്ട്. താൻ നേരിട്ട
മോദി-പുടിൻ കൂടിക്കാഴ്ച, പുടിന് റഷ്യൻ പരിഭാഷയായ തിരുക്കുറൽ സമ്മാനിച്ച് മോദി
ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുരാതന തമിഴ് ക്ലാസിക് കൃതിയായ ‘തിരുക്കുറലിൻ്റെ ’ റഷ്യൻ പരിഭാഷ സമ്മാനിച്ചു. 2026ൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ് പ്രസിദ്ധീകരിച്ച പതിപ്പാണ് മോദി പുടിന് കൈമാറിയത്. മൂല തമിഴ് വരികൾ, അവയുടെ ലിപ്യന്തരണം, നൈര മ്ക്ർത്ച്യൻ തയ്യാറാക്കിയ റഷ്യൻ പരിഭാഷ എന്നിവ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ തത്ത്വചിന്തയോടും സാഹിത്യത്തോടുമുള്ള റഷ്യയുടെ ദീർഘകാല
മാണി സി കാപ്പനെ അയോഗ്യനാക്കണം; ഹൈക്കോടതിയെ സമീപിച്ച് ചെക്ക് കേസ് പരാതിക്കാരൻ
കോടതി ശിക്ഷിച്ച പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി ചെക്ക് കേസ് പരാതിക്കാരനായ പ്രവാസി വ്യവസായി ദിനേശ് മേനോൻ ഹൈക്കോടതിയെ സമീപിച്ചു. ചെക്ക് കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ കാപ്പനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി പ്രഖ്യാപിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. മാണി സി കാപ്പനെതിരെ കോടതി ശിക്ഷ വിധിച്ചിട്ടും നിയമസഭാ സ്പീക്കറും തെരഞ്ഞെടുപ്പ് കമ്മീഷനും നടപടി സ്വീകരിച്ചില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. നടപടി വൈകിപ്പിക്കാൻ സ്പീക്കർ ശ്രമിക്കുകയാണെന്നും പരാതിക്കാരൻ
കൊച്ചിയിൽ വൻ രാസലഹരി വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയില്‍
കൊച്ചിയിൽ വൻ രാസലഹരി വേട്ട. 300 ഗ്രാം എംഡിഎംഎയുമായി മട്ടാഞ്ചേരി സ്വദേശി ഷിഫാസ് (28) എക്സൈസിൻ്റെ പിടിയിലായി. ഇയാളിൽനിന്ന് 2.90 ലക്ഷം രൂപയും പിടിച്ചെടുത്തു. രാത്രിയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഷിഫാസ് എക്സൈസിൻ്റെ പിടിയിലായത്. ഒരാഴ്ചയ്ക്കിടെ ലഹരി വിൽപ്പനയിലൂടെ ലഭിച്ച പണമാണിതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. രണ്ടാഴ്ച മുമ്പ് രണ്ട് പേരിൽനിന്ന് ചെറിയ അളവിൽ മെത്താഫിറ്റമിൻ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണമാണ് ഷിഫാസിലേക്ക് എത്തിയത്. ഷിഫാസ് ലഹരി എവിടെനിന്നാണ്
ആവശ്യം അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാൻ ബാങ്കുകൾ
ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം തുടർച്ചയായി അഞ്ചുദിവസം ബാങ്കുകൾ അടച്ചിടുന്ന തരത്തിൽ സമരം ശക്തമാക്കുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ മുന്നറിയിപ്പ്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് അസോസിയേഷനുകൾ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ഡെപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന യോഗവും പരാജയപ്പെട്ടതോടെയാണ് ജീവനക്കാർ പണിമുടക്കുമായി മുന്നോട്ടുപോയത്. രാജ്യത്തെ ഏഴ് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം
ലഡാക്കിൽ വീണ്ടും സമരത്തിന് ആഹ്വാനം; സെപ്റ്റംബർ 19ന് പ്രതിഷേധം തുടങ്ങുമെന്ന് സോനം വാങ്ചുക്ക്
ആവശ്യങ്ങളിൽ ഒരാഴ്ചയ്ക്കകം അനുകൂലമായ നടപടിയുണ്ടായില്ലെങ്കിൽ സെപ്റ്റംബർ 19ന് വീണ്ടും സമരം ആരംഭിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക്. ലഡാക്കിലെ ജനങ്ങൾക്കായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ പ്രതിഷേധത്തിൽ പങ്കുചേരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. രാജ്യത്തിൻ്റെ അതിർത്തി സംരക്ഷിക്കുന്നതിനൊപ്പം ജലവും വായുവും സംരക്ഷിക്കുന്നവരാണ് ലഡാക്കിലെ ജനങ്ങളെന്ന് വാങ്ചുക്ക് പറഞ്ഞു. അവർക്കുള്ള പിന്തുണ പ്രകടിപ്പിക്കാൻ എല്ലാവരും ലഡാക്കിലെത്തി സമരത്തിൽ പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഡാക്കിൽ വൈകാതെ ജനാധിപത്യ രീതിയിലുള്ള സർക്കാർ അധികാരത്തിലെത്തുമെന്ന് പറയുമ്പോഴും ഗവർണർ നിയന്ത്രണങ്ങൾ
ടിക്കറ്റ് ബുക്കിങ്ങിൽ ഇന്ത്യൻ റെയിൽവേയ്ക്ക് റെക്കോർഡ്; ഒറ്റദിവസം 20 ലക്ഷത്തിലധികം ടിക്കറ്റുകൾ
ടിക്കറ്റ് ബുക്കിങ്ങിൽ പുതിയ റെക്കോർഡ് കുറിച്ച് ഇന്ത്യൻ റെയിൽവേ. സെപ്റ്റംബർ ഏഴിന് 20,06,353 ടിക്കറ്റുകളാണ് ഐആർസിടിസി വഴി ബുക്ക് ചെയ്തത്. റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒറ്റദിവസത്തെ ടിക്കറ്റ് ബുക്കിങ് 20 ലക്ഷം കടക്കുന്നത്. അടുത്ത ദിവസവും ടിക്കറ്റുകൾക്ക് ഉയർന്ന ഡിമാൻഡ് തുടർന്നു. സെപ്റ്റംബർ എട്ടിന് 19,50,699 ടിക്കറ്റുകൾ ബുക്ക് ചെയ്തു. കഴിഞ്ഞ വർഷത്തെ ഉത്സവ സീസണിൽ ഒറ്റദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ബുക്കിങ്ങായ 18,40,203 ടിക്കറ്റുകളെ അപേക്ഷിച്ച് ഇത്തവണ ഏകദേശം