കൊച്ചിയിൽ വൻ രാസലഹരി വേട്ട. 300 ഗ്രാം എംഡിഎംഎയുമായി മട്ടാഞ്ചേരി സ്വദേശി ഷിഫാസ് (28) എക്സൈസിൻ്റെ പിടിയിലായി. ഇയാളിൽനിന്ന് 2.90 ലക്ഷം രൂപയും പിടിച്ചെടുത്തു.

രാത്രിയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഷിഫാസ് എക്സൈസിൻ്റെ പിടിയിലായത്. ഒരാഴ്ചയ്ക്കിടെ ലഹരി വിൽപ്പനയിലൂടെ ലഭിച്ച പണമാണിതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.

രണ്ടാഴ്ച മുമ്പ് രണ്ട് പേരിൽനിന്ന് ചെറിയ അളവിൽ മെത്താഫിറ്റമിൻ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണമാണ് ഷിഫാസിലേക്ക് എത്തിയത്.

ഷിഫാസ് ലഹരി എവിടെനിന്നാണ് എത്തിച്ചിരുന്നതെന്നും ആരൊക്കെയാണ് വിതരണ ശൃംഖലയിലുള്ളതെന്നും കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം തുടരുകയാണ്. ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമവും പുരോഗമിക്കുകയാണ്.

Related Posts