രാഷ്ട്രീയ തിരക്കഥ കൊണ്ട് എന്നെ കുറ്റക്കാരനാക്കാനാകില്ല: പിണറായി
Kerala
0 min read
3.7k

രാഷ്ട്രീയ തിരക്കഥ കൊണ്ട് എന്നെ കുറ്റക്കാരനാക്കാനാകില്ല: പിണറായി

സെപ്റ്റംബർ 12, 2026
0

തന്നെ കുറ്റക്കാരനാക്കാൻ രാഷ്ട്രീയപരമായ തിരക്കഥ മാത്രം മതിയാകില്ലെന്നും നിയമപരമായി നിലനിൽക്കുന്ന തെളിവുകൾ വേണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോടതികൾ പോലും തള്ളിയ കേസാണ് ഇപ്പോൾ വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നതെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത് വ്യക്തിപരമായ ആക്രമണമായി കാണുന്നില്ലെന്നും സിപിഎമ്മിനെ തകർക്കാനുള്ള സംഘടിത നീക്കമായാണ് കാണുന്നതെന്നും പിണറായി വ്യക്തമാക്കി. ഇത്തരം ആരോപണങ്ങൾ ഉയരുമ്പോൾ തങ്ങൾ ഞെട്ടിപ്പോകുമെന്ന് വലതുപക്ഷ ശക്തികൾ കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇഡി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരോപണങ്ങൾ

Continue Reading
ലൈസൻസില്ലാത്ത തോക്കുകൾ നവംബർ 1നകം കൈമാറണം; ‘ഗൺ ആംനസ്റ്റി’ പ്രഖ്യാപിച്ച് കർണാടക സർക്കാർ
Karnataka
0 min read
3.7k

ലൈസൻസില്ലാത്ത തോക്കുകൾ നവംബർ 1നകം കൈമാറണം; ‘ഗൺ ആംനസ്റ്റി’ പ്രഖ്യാപിച്ച് കർണാടക സർക്കാർ

സെപ്റ്റംബർ 12, 2026
0

ബെംഗളൂരുവിൽ ഉൾപ്പെടെ സംസ്ഥാനത്ത് ലൈസൻസില്ലാതെ തോക്കുകൾ കൈവശം വയ്ക്കുന്നവർ അവ നവംബർ 1നകം അധികൃതർക്ക് കൈമാറണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർദേശിച്ചു. അനധികൃതമായി കൈവശം വച്ചിരിക്കുന്ന ആയുധങ്ങൾ സ്വമേധയാ കൈമാറുന്നവർക്ക് ഇളവുകൾ ലഭിക്കുന്ന തരത്തിലാണ് ‘ഗൺ ആംനസ്റ്റി’ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. അനധികൃത ആയുധങ്ങളുടെ ഉപയോഗം നിയന്ത്രിക്കുകയും പൊതുസുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായാണ് നടപടി.

Continue Reading
ഓൾഡ് ഫ്രണ്ട്സ് കൂട്ടായ്മയുടെ കുടുംബ സംഗമം സെപ്റ്റംബർ 13ന്
Association News
0 min read
2.9k

ഓൾഡ് ഫ്രണ്ട്സ് കൂട്ടായ്മയുടെ കുടുംബ സംഗമം സെപ്റ്റംബർ 13ന്

സെപ്റ്റംബർ 12, 2026
0

ജാലഹള്ളി അയ്യപ്പാ ഓൾഡ് ഫ്രണ്ട്സ് കൂട്ടായ്മയുടെ കുടുംബ സംഗമം സെപ്റ്റംബർ 13 ഞായറാഴ്ച ലക്ഷ്മിപുരയിലെ സാമ്പ്രം റൂസ്റ്റ് റിസോർട്ടിൽ നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് പരിപാടി. രാവിലെ 10.30ന് വെൽക്കം ഡ്രിങ്കോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. തുടർന്ന് മീറ്റ് ആൻഡ് ഗ്രീറ്റ്. പിന്നീട്, പരിപാടികൾ തുടങ്ങിക്കൊണ്ട് മാസ്റ്റർ ഓഫ് സെറിമണി സരോജാക്ഷൻ്റെ ജനറൽ അന്നൗൺസ്‌മെന്റ്, സുഷമ സുകുമാരൻ്റെ അയ്യപ്പാ പ്രാർത്ഥന എന്നിവ നടക്കും. അതിന് ശേഷം ലക്ഷ്മിപുരയിലെ

Continue Reading
ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം; പ്രധാനമന്ത്രി വിവിധ ലോകനേതാക്കളുമായി ചർച്ചകൾ നടത്തും
India
1 min read
3.5k

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം; പ്രധാനമന്ത്രി വിവിധ ലോകനേതാക്കളുമായി ചർച്ചകൾ നടത്തും

സെപ്റ്റംബർ 12, 2026
0

18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് രാജ്യതലസ്ഥാനമായ ഡൽഹിയിൽ തുടക്കമാകും. ഉച്ചയോടെ ഔദ്യോഗികമായി ആരംഭിക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ലോകനേതാക്കളുമായി തന്ത്രപ്രധാനമായ ഉഭയകക്ഷി ചർച്ചകൾ നടത്തും. രണ്ട് ദിവസങ്ങളിലായാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിണ്ട് ഷി ജിൻപിംഗ് ഇന്ന് ഉച്ചയോടെ ഡൽഹിയിലെത്തും. ഷിയുടെ സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യയിലെ ചൈനീസ് അംബാസഡർ നടത്തിയ പ്രസ്താവനയും ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യയും ചൈനയും നല്ല അയൽരാജ്യങ്ങളും സുഹൃത്തുക്കളുമായി മുന്നോട്ടുപോകണമെന്നാണ് ചൈന

Continue Reading
ബെംഗളൂരു മെട്രോ: യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിൻ്റെ മൂന്നിലൊന്ന് മാത്രം
Karnataka
1 min read
3.0k

ബെംഗളൂരു മെട്രോ: യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിൻ്റെ മൂന്നിലൊന്ന് മാത്രം

സെപ്റ്റംബർ 12, 2026
0

ബെംഗളൂരുവിൽ മെട്രോ ശൃംഖല തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുമ്പോഴും യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ച നിലയിലേക്ക് ഉയരുന്നില്ലെന്ന് റിപ്പോർട്ട്. നിലവിൽ പ്രതിദിനം ഏകദേശം 10 ലക്ഷം പേരാണ് നമ്മ മെട്രോ ഉപയോഗിക്കുന്നത്. അതേസമയം, നിലവിൽ പ്രവർത്തിക്കുന്ന ഇടനാഴികൾക്കായി തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോർട്ടുകളിൽ പ്രതീക്ഷിച്ചിരുന്നത് പ്രതിദിനം ഏകദേശം 30 ലക്ഷം യാത്രക്കാരെയാണ്. അതായത് യഥാർഥ യാത്രക്കാരുടെ എണ്ണം ലക്ഷ്യത്തിൻ്റെ മൂന്നിലൊന്ന് മാത്രമാണ്. നിലവിൽ പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിലായി 96 കിലോമീറ്റർ ദൂരവും 83

Continue Reading
ശ്രീശാന്തിൻ്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു
Kerala
0 min read
3.2k

ശ്രീശാന്തിൻ്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

സെപ്റ്റംബർ 12, 2026
0

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിൻ്റെ പിതാവ് വി.ശാന്തകുമാരൻ നായർ (89) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. കോതമംഗലം മാതിരപ്പിള്ളി അമ്പാട്ടുകുന്നേൽ തറവാട് സ്വദേശിയാണ്. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിദേശത്തുള്ള ബന്ധുക്കൾ എത്തിയശേഷം ഞായറാഴ്ച കോതമംഗലത്തെ തറവാട്ടിലേക്ക് കൊണ്ടുപോകും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ തറവാട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകുന്നേരം നാലിന് സംസ്കാരം നടക്കും. ടി.എൻ.സാവിത്രിദേവിയാണ് ഭാര്യ. മക്കൾ: ദീപുശാന്ത്,

Continue Reading
SIR പരിശോധന: മുതിർന്നവരും രോഗികളും എത്തേണ്ടതില്ല, കുടുംബാംഗങ്ങൾ മതി
Karnataka
1 min read
3.7k

SIR പരിശോധന: മുതിർന്നവരും രോഗികളും എത്തേണ്ടതില്ല, കുടുംബാംഗങ്ങൾ മതി

സെപ്റ്റംബർ 12, 2026
0

കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിശോധനയായ SIR നടപടിയിൽ ശാരീരികമായി നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് ആശ്വാസം. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, രോഗികൾ, വിദേശത്തുള്ള വോട്ടർമാർ എന്നിവർക്ക് പകരം പ്രായപൂർത്തിയായ കുടുംബാംഗങ്ങൾക്ക് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി നടപടികൾ പൂർത്തിയാക്കാൻ അനുമതി നൽകി കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ. SIR പരിശോധനയുടെ ഭാഗമായി നോട്ടീസ് ലഭിച്ച ഇത്തരം വോട്ടർമാർക്ക് ഇനി നിർബന്ധമായും നേരിട്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ (ERO) അല്ലെങ്കിൽ അസിസ്റ്റന്റ്

Continue Reading
ഒന്നര വയസ്സിൽ ലോക റെക്കോർഡ്; ബെംഗളൂരു മലയാളികൾക്ക് അഭിമാനമായി മഹാലക്ഷ്മി
Karnataka
1 min read
3.6k

ഒന്നര വയസ്സിൽ ലോക റെക്കോർഡ്; ബെംഗളൂരു മലയാളികൾക്ക് അഭിമാനമായി മഹാലക്ഷ്മി

സെപ്റ്റംബർ 12, 2026
0

ചെറുപ്രായത്തിൽ തന്നെ അസാധാരണ കഴിവുകൾ പ്രകടിപ്പിച്ച് ബെംഗളൂരുവിലെ മലയാളി കുടുംബത്തിലെ ഒന്നര വയസ്സുകാരി മഹാലക്ഷ്മി ആർ റോഷന് രണ്ട് റെക്കോർഡുകൾ. ഒന്നര വയസ്സ് തികയും മുമ്പാണ് മഹാലക്ഷ്മി ‘ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ്’ വേൾഡ് റെക്കോർഡും ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്’ അച്ചീവർ പുരസ്കാരവും സ്വന്തമാക്കിയത്. 2026 മേയ് 30ന് ബെംഗളൂരുവിലെ ജാലഹള്ളിയിൽ വെച്ചാണ് മഹാലക്ഷ്മി ‘ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ’ ലോക റെക്കോർഡ് നേടിയത്. ‘ഒരു കൈ ഉപയോഗിച്ച്

Continue Reading
പൂജാ അവധി: കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് നീട്ടി; ബെംഗളൂരുവിൽ നിന്നുള്ള യാത്രക്കാർക്ക് ആശ്വാസം
Karnataka
1 min read
3.5k

പൂജാ അവധി: കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് നീട്ടി; ബെംഗളൂരുവിൽ നിന്നുള്ള യാത്രക്കാർക്ക് ആശ്വാസം

സെപ്റ്റംബർ 12, 2026
0

പൂജാ അവധിയോടനുബന്ധിച്ച് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് എട്ട് പ്രത്യേക ട്രെയിനുകളുടെ സർവീസ് നീട്ടി ദക്ഷിണ റെയിൽവേ. ഈ മാസം അവസാനത്തോടെയും അടുത്ത മാസം ആദ്യത്തോടെയും സർവീസ് അവസാനിക്കേണ്ട പ്രതിവാര സ്പെഷ്യൽ ട്രെയിനുകളാണ് നവംബർ അവസാനം വരെയും ഡിസംബർ ആദ്യവാരം വരെയും നീട്ടിയത്. നീട്ടിയ സർവീസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി റെയിൽവേ അറിയിച്ചു. ദസറ ആഘോഷങ്ങൾ ഒക്ടോബർ 11ന് ആരംഭിക്കുകയും ഒക്ടോബർ 20ന് മഹാനവമിയും 21ന് വിജയദശമിയും വരികയും

Continue Reading
ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Karnataka
1 min read
3.7k

ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

സെപ്റ്റംബർ 11, 2026
0

പത്തനംതിട്ട കോന്നി സ്വദേശിയും ജാലഹള്ളി ശ്രീ അയ്യപ്പൻ ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്ന ഹരികുമാർ.പി.വി(62)യെ ജാലഹള്ളിയിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ : തുളസിമക്കൾ : ശരത്, ശാരിക ഭൗതിക ശരീരം സെപ്റ്റംബർ 13ന് രാവിലെ 10 മണിക്ക്  ദാസറഹള്ളി പൈപ്പ്ലൈൻ റോഡിൽ സന്തോഷ് നഗർ 4th ക്രോസ്സിൽ ഉള്ള ശ്രീ അയ്യപ്പ സ്‌കൂളിൽ (സ്റ്റേറ്റ്) പൊതുദർശനത്തിനായി വെക്കും. സംസ്‌കാരം 3 മണിക്ക് പീനിയ വൈദ്യുതി ശ്മശാനത്തിൽ നടക്കും.

Continue Reading