വനിതാ ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും
വനിതാ ഏഷ്യാ കപ്പ് 2026ൻ്റെ ഫൈനലിൽ ഇന്ന് ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി 8 മണിക്ക് (IST) ആണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയെ വീഴ്ത്തി കിരീടം തിരിച്ചുപിടിക്കാനാണ് ഇന്ത്യയുടെ ശ്രമം. ബംഗ്ലാദേശിനെ 40 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. സെമിയിൽ പാകിസ്ഥാനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ശ്രീലങ്ക കലാശപ്പോരിന് യോഗ്യത നേടിയത്. ടൂർണമെന്റിൽ ഇരു ടീമുകളും ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. ഇത് വനിതാ
കേരളത്തിൽ ഊർജ പ്രതിസന്ധി; സൗരോർജത്തിന് കൂടുതൽ പ്രാധാന്യം നൽകും: മുഖ്യമന്ത്രി
സംസ്ഥാനത്ത് നിലവിൽ ഊർജ പ്രതിസന്ധിയുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വൈദ്യുതി പ്രതിസന്ധിക്ക് വ്യക്തമായ കാരണങ്ങളുണ്ടെന്നും സമഗ്രമായ വൈദ്യുതി പദ്ധതി നടപ്പാക്കി പ്രശ്നം നിയന്ത്രിക്കുന്നതിനൊപ്പം ശാശ്വത പരിഹാരം കണ്ടെത്താനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയെ പ്രശ്നപരിഹാരത്തിനുള്ള അവസരമായി കാണണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേരളത്തിലെ വൈദ്യുതി ആവശ്യകതയിൽ വലിയ വർധനയുണ്ടായതാണ് പ്രധാന വെല്ലുവിളിയെന്ന് സതീശൻ പറഞ്ഞു. നിലവിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പോലും ആവശ്യമായ അളവിൽ വൈദ്യുതി
കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പിന്നാലെ യുവാവ് ജീവനൊടുക്കി
അമേരിക്കയിലെ കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ 38കാരി വെടിയേറ്റ് കൊല്ലപ്പെട്ടു. സക്രാമെന്റോയിലെ ആർഡൻ ആർക്കേഡ് മേഖലയിലുള്ള ഒരു റസ്‌റ്ററന്റിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം. ശാലിനി താക്കൂർ ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ജോലിസ്ഥലത്തേക്ക് എത്തിയ ശാലിനിയെ രോഹിത് എന്ന യുവാവ് തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിവരം. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശാലിനി ഓടിയെങ്കിലും രോഹിത് പിന്തുടർന്ന് നിരവധി തവണ വെടിയുതിർത്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. വെടിയേറ്റ് ശാലിനി നിലത്തുവീണതിന് പിന്നാലെ അടുത്തെത്തി
മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; കോഴിക്കോട് നാളെ ഗതാഗത നിയന്ത്രണം
മലേഷ്യൻ പ്രധാനമന്ത്രിയുടെ കോഴിക്കോട് സന്ദർശനത്തോടനുബന്ധിച്ച് സെപ്റ്റംബർ 13ന് വൈകിട്ട് 5 മണി മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. വൈദ്യരങ്ങാടി, രാമനാട്ടുകര മുതൽ മലപ്പറമ്പ് വരെയും മലപ്പറമ്പ് മുതൽ കുന്നമംഗലം–മടവൂർ വരെയുമുള്ള റോഡുകളിലാണ് പ്രധാനമായും നിയന്ത്രണം. വി.ഐ.പി. വാഹനവ്യൂഹം കടന്നുപോകുന്ന സമയത്ത് ബന്ധപ്പെട്ട റൂട്ടുകളിൽ പൂർണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ഇതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് പൊലീസ് ബദൽ റൂട്ടുകളും നിർദേശിച്ചിട്ടുണ്ട്. വയനാട്
ജയിൽവാസത്തിനിടയിലും മൊബൈൽ ഉപയോഗം; പ്രജ്വൽ രേവണ്ണക്കെതിരെ പുതിയ വിവാദം
ലൈംഗികപീഡനക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണ ജയിലിനുള്ളിൽ നിയമവിരുദ്ധമായി മൊബൈൽ ഫോൺ ഉപയോഗിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ മാസം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് രേവണ്ണയുടെ പക്കൽനിന്ന് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തത്. ജയിൽ മുറിക്കുള്ളിൽ ഫോൺ ഉപയോഗിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. പിടിച്ചെടുത്ത ഫോണിലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലും നടത്തിയ ഫോറൻസിക് പരിശോധനയിൽ ഡസൻകണക്കിന് അശ്ലീല വീഡിയോകൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. സംഭവത്തിൽ
കേരളത്തിൽ തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
കേരളത്തിൽ തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് തുടരും. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ
ഡോ.രാഗിത രാജേന്ദ്രൻ ബംഗലൂരു നോർത്ത് യൂണിവേർസിറ്റി സിൻഡിക്കേറ്റ് അംഗം
ഡോ.രാഗിത രാജേന്ദ്രനെ ബംഗലൂരു നോർത്ത് യൂണിവേർസിറ്റി സിൻഡിക്കേറ്റ് അംഗമായി നിയമിച്ചു. മലയാളിയായ ഡോ.രാഗിത ഇന്ദിരാനഗർ കൈരളി നികേതൻ ഗോൾഡൻ ജൂബിലി കോളജ് പ്രിൻസിപ്പൽ ആണ്.പന്തളം പൂവനശ്ശേരിൽ രാജേന്ദ്രൻ -ഗീത ദമ്പതികളുടെ മകളാണ്. ഭർത്താവ് പ്രവീൺ ചന്ദ്ര Optum ൽ സീനിയർ മാനേജർ ആണ്.
കൈരളി നികേതൻ ഗോൾഡൻ ജൂബിലി കോളേജ് അന്തർകലാലയ സാംസ്കാരികോത്സവം സംഘടിപ്പിച്ചു
ഇന്ദിരാനഗർ കൈരളി നികേതൻ ഗോൾഡൻ ജൂബിലി ഡിഗ്രി കോളേജിൻ്റെ ആഭിമുഖ്യത്തിൽഅന്തർകലാലയ സാംസ്കാരികോത്സവം – കലാസപര്യ 2026 സംഘടിപ്പിച്ചു. പരിപാടികൾ കന്നഡ പിന്നണി ഗായികയും ടെലിവിഷൻ ആർട്ടിസ്റ്റുമായ ശ്വേത ഹിരേമഠ് ഉദ്ഘാടനം ചെയ്തു കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് ഗോപിനാഥൻ സി, സെക്രട്ടറി ബാലകൃഷ്ണൻ പി.വി.എൻ, കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം, ജനറൽ സെക്രട്ടറി റെജികുമാർ, കെ എൻ ഇ ട്രഷറർ സയ്യിദ് മസ്താൻ, കേരള സമാജം ട്രഷറർ
പശ്ചിമേഷ്യൻ വിഷയത്തിൽ ധാരണ; ബ്രിക്സ് പ്രഖ്യാപനം ഇന്ന്
പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിലെ വിഷയങ്ങളിൽ അംഗരാജ്യങ്ങൾക്കിടയിൽ ധാരണയായി. പുലർച്ചെ നാല് മണിവരെ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് പ്രഖ്യാപനത്തിലെ പ്രധാന വിഷയങ്ങളിൽ സമവായത്തിലെത്തിയത്. ഇന്ന് തന്നെ സംയുക്ത പ്രഖ്യാപനം പുറത്തിറക്കുമെന്നാണ് വിവരം. പശ്ചിമേഷ്യയിലെ സംഘർഷവും സംയുക്ത പ്രഖ്യാപനത്തിൽ പരാമർശിക്കും. രാജ്യങ്ങളുടെ അതിർത്തിപരമായ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായ അധിനിവേശങ്ങളെയും ആക്രമണങ്ങളെയും ശക്തമായി എതിർക്കുന്ന നിലപാടായിരിക്കും പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തുക. പശ്ചിമേഷ്യയിലെ സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അംഗരാജ്യങ്ങൾക്കിടയിൽ പൊതുവായ നിലപാടിലെത്തുന്നതിനാണ് കൂടുതൽ ചർച്ചകൾ
ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; 2027 ജനുവരി ഒന്നുമുതൽ പുതിയ മാറ്റം
ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ‘വൻ ഓഫർ’, ‘മെഗാ ഡിസ്കൗണ്ട്’ തുടങ്ങിയ പേരുകളിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ വിലക്കുറവ് കൂടുതൽ സുതാര്യമാക്കുന്നതിനായി ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങളിൽ ഭേദഗതി വരുത്താനാണ് നീക്കം. പുതിയ വ്യവസ്ഥകൾ പ്രകാരം ഒരു ഉൽപന്നത്തിന് വിലക്കുറവ് പ്രഖ്യാപിക്കുമ്പോൾ പുതിയ വിലയ്‌ക്കൊപ്പം മുൻവിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. ഓഫർ പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള 30 ദിവസത്തിനിടെ ആ ഉൽപന്നത്തിന് ഈടാക്കിയതിൽ ഏറ്റവും കുറഞ്ഞ വിലയായിരിക്കും മുൻവിലയായി