ബെംഗളൂരുവിൽ ബാലവേലക്കെതിരെ പ്രത്യേക ഡ്രൈവ്; 114 കുട്ടികളെ രക്ഷപ്പെടുത്തി
Karnataka
0 min read
3.2k

ബെംഗളൂരുവിൽ ബാലവേലക്കെതിരെ പ്രത്യേക ഡ്രൈവ്; 114 കുട്ടികളെ രക്ഷപ്പെടുത്തി

സെപ്റ്റംബർ 13, 2026
0

ബാലവേല കണ്ടെത്തി തടയുന്നതിനായി ബെംഗളൂരു സിറ്റി പൊലീസിൻ്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധനാ ഡ്രൈവ് ആരംഭിച്ചു. പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ്യുടെ നിർദേശപ്രകാരം കിഴക്കൻ, വടക്കുകിഴക്കൻ ഡിവിഷനുകളിലാണ് ശനിയാഴ്ച വ്യാപക പരിശോധന നടത്തിയത്. കുട്ടികളെ ജോലിക്കെടുക്കാൻ സാധ്യതയുള്ള സ്ഥാപനങ്ങളും സ്ഥലങ്ങളും കേന്ദ്രീകരിച്ച് കിഴക്കൻ ഡിവിഷനിൽ ഏകദേശം 85 സംഘങ്ങളെ വിന്യസിച്ചു. എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും ഗോഡൗണുകൾ, മാർക്കറ്റുകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, ബേക്കറികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, അപ്പാർട്ട്മെന്റ്

Continue Reading
റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങളുടെ വിലയില്‍ മാറ്റം; 60 വിഭവങ്ങൾക്ക് പുതുക്കിയ നിരക്ക്
India
1 min read
3.4k

റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങളുടെ വിലയില്‍ മാറ്റം; 60 വിഭവങ്ങൾക്ക് പുതുക്കിയ നിരക്ക്

സെപ്റ്റംബർ 13, 2026
0

രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിലെ കേറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണസാധനങ്ങളുടെ വില വർധിപ്പിച്ചു. 60 ഭക്ഷണ ഇനങ്ങൾക്കാണ് പുതിയ നിരക്ക് നിലവിൽ വന്നത്. ഇതിൽ 38 പാൻ-ഇന്ത്യൻ വിഭവങ്ങളും 22 പ്രാദേശിക വിഭവങ്ങളും ഉൾപ്പെടുന്നു. ഭക്ഷണവില പരിഷ്കരിച്ചതിന് പുറമെ പുതിയ വിഭവങ്ങളും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർക്ക് കൂടുതൽ ഭക്ഷണ ഓപ്ഷനുകൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് മെനുവിൽ മാറ്റം വരുത്തിയത്. അതേസമയം, യാത്രക്കാർക്ക് സാധാരണയായി ലഭിക്കുന്ന ചായയുടെയും കാപ്പിയുടെയും വിലയിൽ മാറ്റമില്ല. റെയിൽവേ സ്റ്റേഷനുകളിലെ കേറ്ററിങ്

Continue Reading
ബെംഗളൂരിൽ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിക്ക് ദാരുണാന്ത്യം
Karnataka
0 min read
3.0k

ബെംഗളൂരിൽ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിക്ക് ദാരുണാന്ത്യം

സെപ്റ്റംബർ 13, 2026
0

വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ 29കാരൻ മരിച്ചു. കുമാരപുരം തയ്യിൽ പടീറ്റതിൽ മംഗളൻ സി ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലെ ഹൊസ്‌കെരഹള്ളിയിലാണ് അപകടം നടന്നത്. ഭക്ഷണം കഴിച്ചശേഷം സുഹൃത്തിനൊപ്പം ബൈക്കിൽ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ മംഗളനൊപ്പം യാത്ര ചെയ്തിരുന്ന കുമാരപുരം കൊപ്പാറ കിഴക്കതിൽ വിഷ്ണു (29)ക്കും പരിക്കേറ്റു. വിഷ്ണു ആശുപത്രിയിൽ ചികിത്സയിലാണ്. താമല്ലാക്കൽ ഫ്രണ്ട്സ് വെജിറ്റബിൾ കടയിലെ ജീവനക്കാരനായിരുന്ന മംഗളൻ

Continue Reading
രാജ്യതലസ്ഥാനത്ത് നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം
India
0 min read
3.3k

രാജ്യതലസ്ഥാനത്ത് നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം

സെപ്റ്റംബർ 13, 2026
0

രാജ്യതലസ്ഥാനത്ത് നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം. ഉച്ചകോടിയുടെ രണ്ടാം ദിനമായ ഇന്ന് ബ്രിക്സ് അംഗരാജ്യങ്ങൾക്കും പങ്കാളിത്ത രാജ്യങ്ങൾക്കും പങ്കെടുക്കാവുന്ന ഓപ്പൺ സെഷൻ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന യോഗത്തിൽ വിവിധ ആഗോള വിഷയങ്ങളിൽ രാഷ്ട്രത്തലവൻമാർ നിലപാടുകൾ വ്യക്തമാക്കും. ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ ആഗോള സാമ്പത്തിക രംഗം, ബഹുമുഖ സഹകരണം, വികസനം, അന്താരാഷ്ട്ര സമാധാനം തുടങ്ങിയ വിഷയങ്ങൾ പ്രധാനമായും ചർച്ചയാകും. വിവിധ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും

Continue Reading
ഗൗരി-ഗണേശ ഉത്സവത്തിരക്ക്; ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ ടോൾ പ്ലാസകളിൽ നീണ്ടനിര
Karnataka
1 min read
2.9k

ഗൗരി-ഗണേശ ഉത്സവത്തിരക്ക്; ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ ടോൾ പ്ലാസകളിൽ നീണ്ടനിര

സെപ്റ്റംബർ 13, 2026
0

ഗൗരി-ഗണേശ ഉത്സവവും വാരാന്ത്യവും ഒരുമിച്ചെത്തിയതോടെ ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. മൈസൂരുവിലേക്ക് യാത്ര തിരിച്ച വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ ശനിയാഴ്ച രാവിലെ മുതൽ ടോൾ പ്ലാസകളിൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. ബെംഗളൂരു സൗത്ത് താലൂക്കിലെ കനിമിനിക്കെ ടോൾ പ്ലാസയിലും രാമനഗര താലൂക്കിലെ ശേഷഗിരിഹള്ളി ടോൾ പ്ലാസയിലും ഒരുകിലോമീറ്ററോളം നീളത്തിലാണ് വാഹനങ്ങളുടെ നിര അനുഭവപ്പെട്ടത്. ഓരോ ടോൾ പ്ലാസയിലും ഫാസ്റ്റാഗ് സംവിധാനവും ഏഴ് മുതൽ എട്ട് വരെ ടോൾ ഗേറ്റുകളുമുണ്ടായിരുന്നെങ്കിലും വാഹനത്തിരക്ക്

Continue Reading
സബലങ്കയെ വീഴ്ത്തി റിബാകിന; യുഎസ് ഓപ്പൺ കിരീടം കസാഖ് താരത്തിന്
Sports
1 min read
3.1k

സബലങ്കയെ വീഴ്ത്തി റിബാകിന; യുഎസ് ഓപ്പൺ കിരീടം കസാഖ് താരത്തിന്

സെപ്റ്റംബർ 13, 2026
0

ന്യൂയോർക്ക്: നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ അരീന സബലങ്കയെ തോൽപ്പിച്ച് കസാഖിസ്ഥാന്റെ എലീന റിബാകിന യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി. ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ സബലങ്കയെ 6-4, 5-7, 6-2 എന്ന സ്കോറിനാണ് റിബാകിന പരാജയപ്പെടുത്തിയത്. കരിയറിലെ റിബാകിനയുടെ ആദ്യ യുഎസ് ഓപ്പൺ കിരീടമാണിത്. വിജയത്തോടെ സബലങ്കയെ മറികടന്ന് റിബാകിന വനിതാ സിംഗിൾസ് ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു.

Continue Reading
ട്രാഫിക് കുരുക്ക്; ബെംഗളൂരുവിലെ സർക്കാർ സ്കൂൾ സമയക്രമം മാറ്റിയേക്കും
Karnataka
1 min read
2.8k

ട്രാഫിക് കുരുക്ക്; ബെംഗളൂരുവിലെ സർക്കാർ സ്കൂൾ സമയക്രമം മാറ്റിയേക്കും

സെപ്റ്റംബർ 13, 2026
0

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് സർക്കാർ സ്കൂളുകളുടെ പ്രവർത്തനസമയം മാറ്റുന്നത് പരിഗണനയിൽ. അധ്യാപകരുടെ ആവശ്യം പരിഗണിച്ച് വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്ന് സ്കൂൾ വിദ്യാഭ്യാസ-സാക്ഷരത മന്ത്രി മധു ബംഗാരപ്പ അറിയിച്ചു. നിലവിൽ ബെംഗളൂരുവിലെ സർക്കാർ സ്കൂളുകൾ രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെയാണ് പ്രവർത്തിക്കുന്നത്. അതേസമയം, സ്വകാര്യ സ്കൂളുകൾ സാധാരണയായി രാവിലെ 8.45 മുതൽ വൈകിട്ട് 3.45 വരെ പ്രവർത്തിക്കുന്നുണ്ട്. 10.30ന് സ്കൂളിലെത്താൻ പല അധ്യാപകർക്കും

Continue Reading
അച്ഛനിൽ നിന്ന് ചെസ് പഠിച്ചു; ജർമ്മനിയിൽ മിന്നി ആറുവയസുകാരൻ
Sports
1 min read
3.8k

അച്ഛനിൽ നിന്ന് ചെസ് പഠിച്ചു; ജർമ്മനിയിൽ മിന്നി ആറുവയസുകാരൻ

സെപ്റ്റംബർ 13, 2026
0

അച്ഛൻ്റെ ചെസ് നീക്കങ്ങൾ കണ്ടും പഠിച്ചുമാണ് ആറുവയസുകാരൻ മിസ്‌അബ് ബിൻ ഉബൈസ് ചെസിൻ്റെ ലോകത്തേക്ക് എത്തിയത്. കഴിഞ്ഞമാസം ജർമ്മനിയിൽ നടന്ന 22-ാമത് ഇന്റർനാഷണൽ യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-8 വിഭാഗത്തിൽ റണ്ണറപ്പ് നേടിയതോടെ മിസ്‌അബ് ശ്രദ്ധേയനായി. ജർമ്മനി, ബെൽജിയം, ലക്സംബർഗ്, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 120 കുട്ടികൾ മത്സരിച്ച വിഭാഗത്തിലാണ് മിസ്‌അബ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ഒരു വർഷം മുമ്പാണ് താരം ചെസ് മത്സരരംഗത്തേക്ക് എത്തുന്നത്. ചെറുപ്പം മുതൽ

Continue Reading
റാപ്പിഡോ യാത്രയ്ക്കിടെ ഫോൺ മോഷണം; തിരികെ നൽകാൻ ₹18,000 ആവശ്യപ്പെട്ടതായി പരാതി
Karnataka
1 min read
3.2k

റാപ്പിഡോ യാത്രയ്ക്കിടെ ഫോൺ മോഷണം; തിരികെ നൽകാൻ ₹18,000 ആവശ്യപ്പെട്ടതായി പരാതി

സെപ്റ്റംബർ 13, 2026
0

റാപ്പിഡോ യാത്രയ്ക്കിടെ യാത്രക്കാരൻ്റെ വിലകൂടിയ മൊബൈൽ ഫോൺ മോഷ്ടിച്ച ശേഷം തിരികെ നൽകാൻ ₹18,000 ആവശ്യപ്പെട്ടതായി പരാതി. സംഭവത്തിൽ മഡിവാള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബി.ടി.എം. ലേഔട്ട് ഒന്നാം സ്റ്റേജിലെ പേയിങ് ഗസ്റ്റ് താമസക്കാരനായ 25കാരൻ ത്രിദീപ് ദേബ്നാഥ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സെപ്റ്റംബർ ആറിന് പുലർച്ചെ 5.54ഓടെ നാരായണപ്പ ഗാർഡൻ നാലാം ക്രോസിൽ നിന്ന് മാറത്തഹള്ളിയിലേക്ക് പോകുന്നതിനായി ത്രിദീപ് റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്തു. ബുക്ക്

Continue Reading
ഭീഷണി കേസ്: കർണാടക എംഎൽഎ മുനിരത്നയ്ക്ക് സെപ്റ്റംബർ 15 വരെ മുൻകൂർ ജാമ്യം
Karnataka
0 min read
3.2k

ഭീഷണി കേസ്: കർണാടക എംഎൽഎ മുനിരത്നയ്ക്ക് സെപ്റ്റംബർ 15 വരെ മുൻകൂർ ജാമ്യം

സെപ്റ്റംബർ 13, 2026
0

ആർ.ആർ.നഗർ എംഎൽഎയും ബിജെപി നേതാവുമായ മുനിരത്ന നായിഡുവിന് ഭീഷണി കേസിൽ മുൻകൂർ ജാമ്യം. ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. സെപ്റ്റംബർ 15 വരെയാണ് ജാമ്യപരിരക്ഷ അനുവദിച്ചിരിക്കുന്നത്. ഒരു സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുനിരത്നയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിക്കാരിയുടെ ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കേസിൽ അറസ്റ്റ് ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണ് മുനിരത്ന മുൻകൂർ ജാമ്യത്തിനായി കോടതിയെ

Continue Reading