ഇന്ദിരാനഗർ കൈരളി നികേതൻ ഗോൾഡൻ ജൂബിലി ഡിഗ്രി കോളേജിൻ്റെ ആഭിമുഖ്യത്തിൽ
അന്തർകലാലയ സാംസ്കാരികോത്സവം – കലാസപര്യ 2026 സംഘടിപ്പിച്ചു. പരിപാടികൾ കന്നഡ പിന്നണി ഗായികയും ടെലിവിഷൻ ആർട്ടിസ്റ്റുമായ ശ്വേത ഹിരേമഠ് ഉദ്ഘാടനം ചെയ്തു
കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് ഗോപിനാഥൻ സി, സെക്രട്ടറി ബാലകൃഷ്ണൻ പി.വി.എൻ, കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം, ജനറൽ സെക്രട്ടറി റെജികുമാർ, കെ എൻ ഇ ട്രഷറർ സയ്യിദ് മസ്താൻ, കേരള സമാജം ട്രഷറർ ജോർജ് തോമസ്, കൈരളി നികേതൻ ഗോൾഡൻ ജൂബിലി ഡിഗ്രി കോളേജ് പ്രിൻസിപ്പൽ ഡോ. രാഗിത രാജേന്ദ്രൻ, ഡോ. അമുദ ജെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ബെംഗളൂരുവിലെ 20 കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. യുവത്വം, സർഗാത്മകത, കലാപ്രകടനം, സാംസ്കാരിക വൈവിധ്യം എന്നിവയുടെ സമന്വയമായാണ് കലാസപര്യ 2026 വിഭാവനം ചെയ്തത്. വിദ്യാർത്ഥികൾക്ക് തങ്ങളുടെ കഴിവുകൾ കണ്ടെത്താനും അവതരിപ്പിക്കാനും ഈ സാംസ്കാരികോത്സവം മികച്ച വേദിയൊരുക്കി.
സോളോ സിംഗിംഗ്, സോളോ ഡാൻസ്, ഫാഷൻ വാക്ക്, ഗ്രൂപ്പ് ഡാൻസ്, ബീറ്റ് ബോക്സിംഗ്, പെയിന്റിംഗ്, മേക്കോവർ, മെഹന്തി, നേയിൽ ആർട്ട്, മൊബൈൽ ഫോട്ടോഗ്രഫി തുടങ്ങി വൈവിധ്യമാർന്ന സ്റ്റേജ്, ഓഫ്-സ്റ്റേജ് മത്സരങ്ങളാണ് കലാസപര്യ 2026-ൽ ഉൾപ്പെടുത്തിയിരുന്നത്.