ജാലഹള്ളി അയ്യപ്പാ ഓൾഡ് ഫ്രണ്ട്സ് കൂട്ടായ്മയുടെ കുടുംബ സംഗമം സെപ്റ്റംബർ 13 ഞായറാഴ്ച ലക്ഷ്മിപുരയിലെ സാമ്പ്രം റൂസ്റ്റ് റിസോർട്ടിൽ നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് പരിപാടി.
രാവിലെ 10.30ന് വെൽക്കം ഡ്രിങ്കോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. തുടർന്ന് മീറ്റ് ആൻഡ് ഗ്രീറ്റ്. പിന്നീട്, പരിപാടികൾ തുടങ്ങിക്കൊണ്ട് മാസ്റ്റർ ഓഫ് സെറിമണി സരോജാക്ഷൻ്റെ ജനറൽ അന്നൗൺസ്‌മെന്റ്, സുഷമ സുകുമാരൻ്റെ അയ്യപ്പാ പ്രാർത്ഥന എന്നിവ നടക്കും. അതിന് ശേഷം ലക്ഷ്മിപുരയിലെ സുകുമാരൻ സൈലന്റ് പ്രയറിനുള്ള അറിയിപ്പ് നൽകും. തെർമോത്തറം സുകുമാരൻ സ്വാഗത പ്രസംഗം നടത്തും. തുടർന്ന് ലക്ഷ്മിപുരയിലെ സുകുമാരൻ പരിപാടികളുടെ വിശദാംശങ്ങൾ അവതരിപ്പിക്കും.
ക്വിസ്, ഡമ്പ് ചാരാഡസ്, ലെമൺ സ്പൂൺ റേസ്, മ്യൂസിക്കൽ ചെയർ, ടീ കപ്പ് വാക്ക് തുടങ്ങിയ വിവിധ വിനോദ മത്സരങ്ങളും പാട്ടുകളും നൃത്തങ്ങളും സംഗമത്തിൻ്റെ ഭാഗമായി നടക്കും. ഉച്ചയ്ക്ക് വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വിഭവങ്ങൾ ഉൾപ്പെടുന്ന ഉച്ചഭക്ഷണവും വൈകുന്നേരം ഹൈ ടീയും ഒരുക്കിയിട്ടുണ്ട്.
1995ൽ ആരംഭിച്ച അയ്യപ്പാ ഓൾഡ് ഫ്രണ്ട്സ് കൂട്ടായ്മ 31 വർഷം പിന്നിടുമ്പോഴും സൗഹൃദവും ഒത്തൊരുമയും നിലനിർത്തുന്നതിനായി ഇത്തരം കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചുവരികയാണെന്ന് പ്രോഗ്രാം കൺവീനർമാരായ സുകുമാരൻ (ലക്ഷ്മിപുര), സരോജാക്ഷൻ എന്നിവർ പറഞ്ഞു.