കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ ഇരുപത്തിമൂന്നാമത് വാർഷിക പൊതുയോഗം സമാജം ഹാളിൽവെച്ച് പ്രസിഡണ്ട് എൻ.ചിത്തരഞ്ജൻ്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ചു. ജോയിൻ്റ് സെക്രട്ടറി ശിവപ്രസാദ് യോഗത്തിന് സ്വാഗതം പറഞ്ഞു. 2024-25 വർഷത്തെ പ്രവർത്തനറിപ്പോർട്ട് സെക്രട്ടറി പി.ബാലചന്ദ്രൻ നായരും 2024-25 വർഷത്തെ ഓഡിറ്റ് ചെയ്‌ത വരവ് ചിലവ് കണക്ക് ട്രഷറർ സുഗതകുമാരൻ നായരും അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് എം.രാമചന്ദ്രൻ യോഗത്തിന് നന്ദി രേഖപ്പെടുത്തി. 2025-27 വർഷത്തെ ഭാരവാഹികളെ യോഗത്തിൽവെച്ച് തിരഞ്ഞെടുത്തു. റിട്ടേണിങ് ഓഫീസർ എം.വേണുഗോപാൽ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

Related Posts