സമന്വയ എജുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് കെ.ജി.ഹള്ളി സ്ഥാനീയ സമിതി സംഘടിപ്പിക്കുന്ന ‘അയ്യപ്പ ചരിതം – നമ്മുടെ കലിയുഗ വരദൻ്റെ കഥ’ എന്ന ഭക്തിഗാന നൃത്ത സംഗീത ശില്പ അവതരണം 2026 ജൂൺ 7 ഞായറാഴ്ച വൈകുന്നേരം 6.30 മുതൽ ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്ര സന്നിധിയിൽ നടക്കും.
കലിയുഗ വരദനായ ശ്രീ അയ്യപ്പൻ്റെ ദിവ്യജീവിതവും സന്ദേശവും ചിത്രീകരിക്കുന്ന ഈ അവതരണത്തോടൊപ്പം സമന്വയ കലാകാരന്മാരുടെ നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും.
ആറു വയസ്സ് മുതൽ അറുപത്താറു വയസ്സുവരെയുള്ള വിവിധ തലത്തിലുള്ളവരെ ഉൾപ്പെടുത്തി അണിയിച്ചൊരുക്കുന്ന ഈ നൃത്ത സംഗീത ശില്പം ആസ്വദിക്കുവാൻ എല്ലാ കുടുംബങ്ങളെയും ഭക്തി പുരസ്സരം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് +91 94491 20057