മലബാർ മുസ്ലിം അസോസിയേഷൻ 90ാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന എം എം എ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെൻ്റ് ഇന്ന് നടക്കും. കർണാടക സ്റ്റേറ്റ് ഫുട്ബോൾ അസോസിയേഷൻ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെൻ്റ് എം.എം എ പ്രസിഡണ്ട് ഡോ:എൻ.എ മുഹമ്മദ് ഉദ്‌ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് അവാർഡുകളുംകർണാടക സ്റ്റേറ്റ് ഫുട്ബോൾ അസോസിയേഷൻ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെൻ്റ് നാഷണൽ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ടും ബിഡിഎ ചെയർമാനുമായ എൻ.എ. ഹാരിസ് എം എൽ എ വിതരണം ചെയ്യും.

ഫുട്ബോൾ ടൂർണമെൻ്റിൽ 20 ടീമുകളാണ് മൽസരിക്കുന്നത്. വിന്നറാവുന്ന ടീമിന് അറുപത്തിഒന്നായിരം രൂപയും റണ്ണറപ്പാവുന്ന ടീമിന് മുപ്പത്തി ഒന്നായിരം രൂപയും ട്രോഫിയുമാണ് നൽകുന്നത്. പങ്കെടുക്കുന്ന എല്ലാ ടീമുകളെയും മൊമെൻ്റോ നൽകി ആദരിക്കും.

Related Posts