നിസ്വാർത്ഥമായ പൊതുപ്രവർത്തനത്തിനുള്ള അംഗീകാരമായി കർണാടക സംസ്ഥാന ഭവന വകുപ്പ് മന്ത്രി ബി.സെഡ് സമീർ അഹ്മദ് ഖാൻ എഐകെഎംസിസി ബംഗളുരു വളണ്ടിയർമാർക്ക് സ്പോൺസർ ചെയ്ത ഉംറ തീർത്ഥാടകർക്കുള്ള യാത്രയയപ്പും ഉംറ പഠന ക്ലാസും കർണാടക സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സുൽഫിക്കർ അഹ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. എഐകെഎംസിസി ബംഗളുരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് സ്വാഗതം പറഞ്ഞു. മന്ത്രി ബി.സെഡ് സമീർ അഹ്മദ് ഖാന്റെ പി.എ. അയ്യൂബ് ആശംസകൾ അറിയിച്ചു. ഫാരിഷ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ഉസ്താദ് അയ്യൂബ് ഹസനി ഉംറ പഠന ക്ലാസിന് നേതൃത്വം നൽകി. ചടങ്ങിൽ നാസർ നീലസാന്ത്ര, റഹീം ചാവശ്ശേരി, മുസ്തഫ താനറി റോഡ്, ബഷീർ എച്ച്.എസ്.ആർ, അബ്ദുള്ള മാവല്ലി, ടി.സി മുനീർ, റഷീദ് മൗലവി, ആൾ സീസൺ മുനീർ, റഹ്മാൻ, ഹാജിബ തുടങ്ങിയ നേതാക്കൾ സംസാരിച്ചു. ഉംറ തീർത്ഥാടകർക്കുള്ള ബാഗ് വിതരണോദ്ഘാടനം സുൽഫിക്കർ അഹ്മദ് ഖാൻ നിർവഹിച്ചു.
എഐകെഎംസിസി എന്ന പ്രസ്ഥാനം എല്ലാ മനുഷ്യരെയും ഒരുപോലെ സഹായിക്കുന്ന ജീവകാരുണ്യ സംഘടനയാണെന്നും, സംഘടനയുടെ സുതാര്യമായ പ്രവർത്തനങ്ങളിൽ സർക്കാരിനും ഭരണാധികാരികൾക്കുമുള്ള വിശ്വാസമാണ് ഇത്തരമൊരു നേട്ടം കൈവരിക്കാൻ സഹായിച്ചതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ഈ മഹത്തായ പുണ്യ യാത്രക്ക് സ്പോൺസർഷിപ്പ് നൽകിയ മന്ത്രി ബി.സെഡ് സമീർ അഹ്മദ് ഖാനും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.