നന്മ ബാംഗ്ലൂർ കേരള സമാജം വനിതാദിനത്തോടനുബന്ധിച്ച് വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കാളിയന അഗ്രഹാര എം എൽ എ ലേഔട്ടിൽ അൽവർണ ബവനിലുള്ള ഓൾഡ് എജ് ഹോമിൽ 10:30 മുതൽ 12:30 വരെ അമ്മമാർക്ക് ഭക്ഷണവും അവർക്ക് അത്യാവശ്യമായ നിത്യോപയോഗ സാമഗ്രികളും സംഘടനയുടെ നേതൃത്വത്തിൽ നൽകും. സംഘടനയിലെ 60 വയസായ അമ്മമാരെ ചടങ്ങിൽ ആദരിക്കും.
