രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ​ക്കേ​സി​ലെ അ​തി​ജീ​വി​ത ത​നി​ക്കെ​തി​രെ തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും ഇ-​മെ​യി​ൽ മു​ഖാ​ന്ത​രം പ​രാ​തി ന​ൽ​കി.

അ​തി​ജീ​വി​ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ക്കു​ന്ന​ത്. പൊ​തു​സ​മൂ​ഹ​ത്തി​ൽ ത​ന്നെ ക​രി​വാ​രി​ത്തേ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് അ​തി​ജീ​വി​ത പ​രാ​തി ന​ൽ​കി​യ​ത്. അ​തി​ജീ​വി​ത ആ​രാ​ണെ​ന്ന് ത​നി​ക്ക് അ​റി​യി​ല്ല. താ​ൻ ആ​രെ​യും അ​ധി​ക്ഷേ​പി​ച്ചി​ട്ടി​ല്ല. സ​ത്യ​ത്തി​നൊ​പ്പം നിൽക്കും. അ​തി​ജീ​വി​ത എ​ന്ന നി​ല​യി​ൽ നി​യ​മം ത​രു​ന്ന സം​ര​ക്ഷ​ണ​ത്തെ വ്യാ​ജ പ​രാ​തി​ക​ളി​ലൂ​ടെ ത​നി​ക്കെ​തി​രെ ഉ​പ​യോ​ഗി​ക്കാ​ൻ അ​വ​ർ ശ്ര​മി​ച്ചെ​ന്നും ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related Posts