ബെംഗളൂരുവില്‍ ഇനി മെട്രോ യാത്രയ്ക്ക് ചെലവേറും. ടിക്കറ്റ് നിരക്ക് ഫെബ്രുവരി മുതല്‍ 5% ബെംഗളൂരു മെട്രോ ടിക്കറ്റ് വര്‍ദ്ധപ്പിക്കുമെന്ന് നമ്മ മെട്രോ ഫെയേഴ്സ്. ഇതോടെ ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് തിരിച്ചടിയാകും. ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ്എഫ്‌സി)യുടെ ശുപാർശയെത്തുടർന്നാണ് ഫെബ്രുവരി മുതൽ നമ്മ മെട്രോ നിരക്കുകൾ വര്‍ധിപ്പിക്കുന്നത്. ടിക്കറ്റിൻ്റെ വില വർധിക്കുന്നതോടെ നമ്മ മെട്രോ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ മെട്രോയായി മാറും. ഇടയ്ക്കിടെയുള്ള നിരക്ക് വർദ്ധന ദൈനദിന യാത്രക്കാരെ പ്രതിസന്ധിയിലാക്കുമെന്ന് വിമര്‍ശനമുണ്ട്.
2025 ഫെബ്രുവരിയിൽ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ടിക്കറ്റ് നിരക്ക് വര്‍ദ്ധപ്പിച്ചിരുന്നു. ഇപ്പോൾ ഒരു വർഷത്തിന് ശേഷമാണ് വീണ്ടു ടിക്കറ്റ് നിരക്കിലുള്ള മാറ്റം. ഇതോടെ വില71 ശതമാനം വരെ വർദ്ധിച്ചു എന്നാണ് വിലയിരുത്തൽ.