മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിൻ്റെ പിതാവ് വി.ശാന്തകുമാരൻ നായർ (89) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. കോതമംഗലം മാതിരപ്പിള്ളി അമ്പാട്ടുകുന്നേൽ തറവാട് സ്വദേശിയാണ്.

ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിദേശത്തുള്ള ബന്ധുക്കൾ എത്തിയശേഷം ഞായറാഴ്ച കോതമംഗലത്തെ തറവാട്ടിലേക്ക് കൊണ്ടുപോകും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ തറവാട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകുന്നേരം നാലിന് സംസ്കാരം നടക്കും.

ടി.എൻ.സാവിത്രിദേവിയാണ് ഭാര്യ. മക്കൾ: ദീപുശാന്ത്, നിവേദിത, ദിവ്യ, ശ്രീശാന്ത്. മരുമക്കൾ: കൽപ്പന, ക്യാപ്റ്റൻ സജിത്, മധു ബാലകൃഷ്ണൻ, ഭുവനേശ്വരി.

Related Posts