പാനൂരിലെ വടിവാൾ ആക്രമണത്തിൽ 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. അക്രമത്തിന് നേതൃത്വം നൽകിയത് ശരത്ത്, അശ്വന്ത്, അനുവിൻ, സച്ചിൻ, ആഷിക്, ജീവൻ എന്നിവരാണെന്ന് പോലീസ് വ്യക്തമാക്കി. പാനൂരിൽ വാളുമായി യുഡിഎഫ് പ്രവർത്തകന്റെ വീട്ടിലെത്തി സിപിഎം പ്രവർത്തകർ ഒരാൾക്കുനേരെ വടിവാൾ വീശുകയും കാറും ബൈക്കും വെട്ടിപ്പൊളിക്കുകയും ചെയ്തു.
പോലീസ് വാഹനം തകർത്തത് ഉൾപ്പടെയുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് പാനൂരിൽ സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്.