ജാലഹള്ളി വിശ്വകർമ്മ ഫ്രണ്ട്സ് അസോസിയേഷൻ്റെ 30ആം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 13ന് വിവിധ പരിപാടികളോടെ ഷെട്ടിഹള്ളി-മേദരഹള്ളി അയ്യപ്പ സേവാ സംഘം ഓഫീസിൽവച്ച് ആഘോഷിക്കും. സാഹിത്യകാരി കെ.കവിത മുഖ്യാതിഥി ആയിരിക്കും.
ഗംഗാധരൻ, രാജൻ, വിജയൻ, ദീപ ഗോപകുമാർ, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 97317 62397