കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോണിൻ്റെ നേതൃത്വത്തിൽ, M/s. ദുരാഗ് ഇന്ത്യ ഇൻസ്ട്രുമെന്റേഷൻ പ്രൈവറ്റ് ലിമിറ്റഡ് സ്പോൺസർ ചെയ്ത ആംബുലൻസ് വിദ്യാരണ്യപുരയിലെ ലക്ഷ്മിപുര ക്രോസിൽ പ്രവർത്തിക്കുന്ന പ്രസാദ് ഗ്ലോബൽ ഹോസ്പിറ്റലിന് ഔദ്യോഗികമായി കൈമാറി. ഹോസ്പിറ്റലിൻ്റെ മാനേജിംഗ് ഡയറക്ടർ നിഹാൽ പ്രസാദ് ആംബുലൻസ് ഏറ്റുവാങ്ങി.

ചടങ്ങിൽ മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷത വഹിച്ചു. ബാംഗ്ലൂർ കേരള സമാജം പ്രസിഡണ്ട് ഹനീഫ്, ജനറൽ സെക്രട്ടറി റെജികുമാർ, ട്രഷറർ ജോർജ് തോമസ്, അസിസ്റ്റൻറ് സെക്രട്ടറി കൾച്ചറൽ മുരളീധരൻ, സോൺ കൺവീനർ പി.ആർ. ഉണ്ണികൃഷ്ണൻ, സെൻട്രൽ മാനേജ്മെന്റ് കമ്മിറ്റി അംഗം പുഷ്പരാജൻ, ലേഡീസ് വിംഗ് ചെയർപേഴ്സൺ സുധാ സുധീർ, വൈസ് ചെയർപേഴ്സൺ ശോഭന പുഷ്പരാജൻ, ലേഡീസ് കൺവീനർ തങ്കമണി നാരായണൻ, പ്രോഗ്രാം കൺവീനർ ബിനി പോൾ എന്നിവർ പങ്കെടുത്തു.

ജയകുമാർ, രാമകൃഷ്ണൻ, അനിൽ പ്രസാദ്, സുധീഷ് ബാബു എന്നിവർ ഉൾപ്പെടെ നിരവധി നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രസാദ് ഗ്ലോബൽ ഹോസ്പിറ്റൽ മാനേജർ ശ്രീനിവാസ്, അഡ്മിൻ മാനേജർ മദൻ, കസ്റ്റമർ റിലേഷൻസ് മാനേജർ ടിജോ, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Related Posts