ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത്; രണ്ടാമത്തെ ട്രയൽ റൺ വിജയകരം, യാത്രാസമയം 7 മണിക്കൂർ 5 മിനിറ്റ്
ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് സർവീസ് ആരംഭിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസിൻ്റെ രണ്ടാമത്തെ ട്രയൽ റൺ വിജയകരമായി പൂർത്തിയായി. വ്യാഴാഴ്ച നടന്ന പരീക്ഷണ ഓട്ടത്തിൽ യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് മംഗളൂരു ജംഗ്ഷനിലെത്താൻ ട്രെയിനെടുത്തത് 7 മണിക്കൂർ 5 മിനിറ്റ് മാത്രം. യശ്വന്ത്പൂരിൽ നിന്ന് രാവിലെ 6.50ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 1.55നാണ് മംഗളൂരു ജംഗ്ഷനിലെത്തിയത്. സാധാരണ ട്രെയിനുകൾക്ക് ഇതേ റൂട്ടിൽ ഒൻപത് മുതൽ പത്ത് മണിക്കൂർ വരെ യാത്രാസമയം വേണ്ടിവരുന്ന സാഹചര്യത്തിലാണ് വന്ദേ
വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്നതല്ല; നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ട് പ്രതിസന്ധി മറികടക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി നിയന്ത്രണം തുടരുമെന്നും അടിയന്തരമായി വൈദ്യുതി വാങ്ങാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ഉത്പാദനം കുറഞ്ഞതും ഉപഭോഗം വർധിച്ചതുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് മന്ത്രി പറഞ്ഞു. അമാനുഷികമായി പ്രശ്നം പരിഹരിക്കാനാകില്ലെന്നും മുൻ സർക്കാരിൻ്റെ വീഴ്ചകളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു. ഇലക്ട്രിസിറ്റി ബോർഡ് ചെയർമാനുമായും
വേൾഡ് മലയാളി ഫെഡറേഷൻ ബാംഗ്ലൂർ കൗൺസിലിൻ്റെ ‘ആർപ്പോ ഇർറോ-2026’ ഓണാഘോഷം സെപ്റ്റംബർ 13ന്
വേൾഡ് മലയാളി ഫെഡറേഷൻ ബാംഗ്ലൂർ കൗൺസിലിൻ്റെ ഓണാഘോഷം ‘ആർപ്പോ ഇർറോ 2026’ സെപ്റ്റംബർ 13 ന് രാവിലെ 9.30 മുതൽ ബാംഗ്ളൂർ ഓൾഡ് മദ്രാസ് റോഡിലുള്ള ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി ഹോളിൽ നടക്കും.സംരഭകയും, ലോകപ്രശസ്തമായ ചേക്കുട്ടിപ്പാവയുടെയും, അമ്മൂമ്മത്തിരിയുടെയും ഡിസൈനറായ ലക്ഷ്മി എൻ മേനോൻ മുഖ്യാതിഥിയായിരിക്കും. ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ (AIMA) യുടെ ബാംഗ്ളൂർ ചെയർപേഴ്സൺ ലത കെ എൻ വിശിഷ്ടാതിഥിയായിരിക്കും . ഓണം സാംസ്കാരികാഘോഷത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ്റെ
ബ്രിക്സ് ഉച്ചകോടി; ഡൽഹിയിൽ 120ഓളം ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം
ഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹി ഡിവിഷന് കീഴിലെ 120ഓളം ട്രെയിൻ സർവീസുകൾക്ക് റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി. സെപ്റ്റംബർ 11 മുതൽ 13 വരെയുള്ള വിവിധ സർവീസുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും സമയം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. രാജധാനി, തേജസ് രാജധാനി, വന്ദേ ഭാരത്, പൂർവ്വ എക്സ്പ്രസ് തുടങ്ങിയ പ്രധാന ട്രെയിൻ സർവീസുകളെയും നിയന്ത്രണങ്ങൾ ബാധിച്ചിട്ടുണ്ട്. സെപ്റ്റംബർ 12, 13 തീയതികളിലാണ് ഭാരത് മണ്ഡപത്തിൽ ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ചൈനീസ്
ഹെബ്ബഗുഡി ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ ഓണാഘോഷം സെപ്റ്റംബർ 26, 27 തീയതികളിൽ
ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ഹെബ്ബഗുഡിയുടെ ഈ വർഷത്തെ ഓണാഘോഷം ‘ആർപ്പോ 2K26’ എന്ന പേരിൽ സെപ്റ്റംബർ 26, 27 തീയതികളിൽ ഹാലെ ചന്ദാപുരയിലെ സൺ പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. അനേക്കൽ എം.എൽ.എ ബി. ശിവണ്ണ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ബോബി ചെമ്മണ്ണൂർ (ബോചെ) ഓണാഘോഷം ‘ആർപ്പോ 2K26’ ഉദ്ഘാടനം ചെയ്യും. സരിഗമ വിജയി ലിബിൻ സക്കറിയ നയിക്കുന്ന കൊത്തന്നൂർ മ്യൂസിക് ക്ലബ്ബിൻ്റെ ഓർക്കസ്ട്രയുടെ ഗാനമേളയാണ് പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഇതോടൊപ്പം
ഡൽഹിയിൽ അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി ശക്തം; 41 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്
അനധികൃത നിർമാണങ്ങൾക്കും അപകടകരമായ കെട്ടിടങ്ങൾക്കുമെതിരെ നടപടി ശക്തമാക്കി ഡൽഹി മുൻസിപ്പൽ കോർപറേഷൻ. തലസ്ഥാനത്തെ 12 സോണുകളിലായി നടത്തിയ പരിശോധനയിൽ 41 കെട്ടിടങ്ങൾ പൊളിച്ചുനീക്കാനും 61 കെട്ടിടങ്ങൾ സീൽ ചെയ്യാനും ഉത്തരവിട്ടു. ഇതിന് പുറമെ അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയ 32 പേയിങ് ഗസ്റ്റ് (പി.ജി.) സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. മൂന്ന് കെട്ടിടങ്ങൾക്കെതിരെ പൊളിക്കൽ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. കെട്ടിടനിർമാണ ചട്ടലംഘനം, അനധികൃത നിർമാണം, വസ്തുവകകളുടെ ദുരുപയോഗം, അപകടസാധ്യതയുള്ള കെട്ടിടങ്ങൾ എന്നിവയ്ക്കെതിരായ
ബ്രിക്സ് ഉച്ചകോടി; ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കർശന വ്യോമ നിയന്ത്രണം
ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലും സമീപ പ്രദേശങ്ങളിലുമുള്ള വിമാന സർവീസുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് മുതൽ സെപ്റ്റംബർ 13 വരെ രാവിലെ 7 മുതൽ രാത്രി 11 വരെ ഷെഡ്യൂൾ ചെയ്യാത്ത വിമാന സർവീസുകൾക്കാണ് നിയന്ത്രണം ബാധകമാകുക.ഡൽഹിയിൽ നിന്ന് 300 കിലോമീറ്റർ പരിധിയിലുള്ള വിമാനത്താവളങ്ങളിലും നിയന്ത്രണങ്ങൾ നിലവിലുണ്ടാകും. എന്നാൽ നിശ്ചിത സമയക്രമം പാലിച്ച് സർവീസ് നടത്തുന്ന സാധാരണ വിമാനങ്ങൾക്ക് നിയന്ത്രണത്തിൽ ഇളവുണ്ട്. ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന വിദേശ പ്രതിനിധികളുമായി ബന്ധപ്പെട്ട
ബെംഗളൂരുവിലെ മലിനജല പ്രതിസന്ധി; 2029ഓടെ മുഴുവൻ മലിനജലവും ശുദ്ധീകരിക്കാൻ പദ്ധതി
നഗരത്തിൽ പ്രതിദിനം ഉത്പാദിപ്പിക്കുന്ന മലിനജലത്തിൻ്റെ ഏകദേശം പകുതി മാത്രമാണ് നിലവിൽ ശുദ്ധീകരിക്കാൻ കഴിയുന്നത്. ഏകദേശം 2,580 മില്യൺ ലിറ്റർ മലിനജലം (MLD) പ്രതിദിനം ഉത്പാദിപ്പിക്കുന്ന ബെംഗളൂരുവിൽ ഇതിൻ്റെ 50 ശതമാനത്തോളം മാത്രമാണ് ഇപ്പോൾ ശുദ്ധീകരിക്കുന്നത്. ശേഷിക്കുന്ന മലിനജലം ജലാശയങ്ങളെയും പരിസ്ഥിതിയെയും ബാധിക്കുന്ന സാഹചര്യത്തിലാണ് പുതിയ സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. 2029 ഡിസംബറോടെ നഗരത്തിൽ ഉത്പാദിപ്പിക്കുന്ന ഓരോ തുള്ളി മലിനജലവും ശുദ്ധീകരിക്കാൻ കഴിയുന്ന ശേഷി ഒരുക്കുകയാണ് ലക്ഷ്യം. ഇതിനായി നിലവിലുള്ള മലിനജല ശുദ്ധീകരണ
കലാകൈരളി ഓണോഘോഷം ഒക്ടോബർ 4ന്
സഞ്ജയ്‌നഗർ കലാകൈരളി ഓണോഘോഷം ഒക്ടോബർ 4ന് ലക്ഷ്മിപുര ക്രോസിലുള്ള കളത്തൂർ ഗാർഡൻസ് കൺവെൻഷൻ സെന്ററിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും. വി. ടി. ബൽറാം എം.എൽ.എ, ചലച്ചിത്ര നടി വിൻസി അലോഷ്യസ്, മുൻ ഡെപ്യൂട്ടി മേയർ എം.ആനന്ദ് എന്നിവർ മുഖ്യാതിഥികളാവും. കലാകൈരളിഅംഗങ്ങൾ അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾ, ഓണസദ്യ, ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 9 ഫെയിം ബൽറാം, ശ്യാംലാൽ & ടീം അണിനിരക്കുന്ന മെഗാ എന്റർടൈൻമെന്റ് ഷോ എന്നിവയാണ് മുഖ്യ ആകർഷണം.
ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ വനിതാ ഏഷ്യാകപ്പ് ഫൈനലിൽ
ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ വനിതാ ഏഷ്യാകപ്പ് ഫൈനലിൽ. 40 റൺസിനാണ് ഇന്ത്യയുടെ വിജയം. തുടർച്ചയായ പത്താം തവണയാണ് ഇന്ത്യ ഏഷ്യാകപ്പ് ഫൈനലിൽ ഇടം നേടുന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ശ്രീലങ്ക–പാക്കിസ്ഥാൻ സെമിഫൈനൽ മത്സരത്തിലെ വിജയിയെയാണ് ഇന്ത്യ നേരിടുക. ആവേശകരമായ സെമിഫൈനൽ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയ 149 റൺസിനെതിരെ ബംഗ്ലാദേശിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ