ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ഹെബ്ബഗുഡിയുടെ ഈ വർഷത്തെ ഓണാഘോഷം ‘ആർപ്പോ 2K26’ എന്ന പേരിൽ സെപ്റ്റംബർ 26, 27 തീയതികളിൽ ഹാലെ ചന്ദാപുരയിലെ സൺ പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. അനേക്കൽ എം.എൽ.എ ബി. ശിവണ്ണ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ബോബി ചെമ്മണ്ണൂർ (ബോചെ) ഓണാഘോഷം ‘ആർപ്പോ 2K26’ ഉദ്ഘാടനം ചെയ്യും.

സരിഗമ വിജയി ലിബിൻ സക്കറിയ നയിക്കുന്ന കൊത്തന്നൂർ മ്യൂസിക് ക്ലബ്ബിൻ്റെ ഓർക്കസ്ട്രയുടെ ഗാനമേളയാണ് പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഇതോടൊപ്പം മാജിക് ഷോയും അരങ്ങേറും. അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളുടെ വിവിധ കലാപരിപാടികൾ, വടംവലി മത്സരം തുടങ്ങിയവയും ഓണാഘോഷത്തിൻ്റെ ഭാഗമായി നടക്കും. കുടുംബാംഗങ്ങളെയും നാട്ടുകാരെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 9164993575, 9739672771, 9880992150 ബന്ധപ്പെടുക.

Related Posts