സഞ്ജയ്നഗർ കലാകൈരളി ഓണോഘോഷം ഒക്ടോബർ 4ന് ലക്ഷ്മിപുര ക്രോസിലുള്ള കളത്തൂർ ഗാർഡൻസ് കൺവെൻഷൻ സെന്ററിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും.
വി. ടി. ബൽറാം എം.എൽ.എ, ചലച്ചിത്ര നടി വിൻസി അലോഷ്യസ്, മുൻ ഡെപ്യൂട്ടി മേയർ എം.ആനന്ദ് എന്നിവർ മുഖ്യാതിഥികളാവും.
കലാകൈരളിഅംഗങ്ങൾ അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾ, ഓണസദ്യ, ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 9 ഫെയിം ബൽറാം, ശ്യാംലാൽ & ടീം അണിനിരക്കുന്ന മെഗാ എന്റർടൈൻമെന്റ് ഷോ എന്നിവയാണ് മുഖ്യ ആകർഷണം.
കൂടുതൽ വിവരങ്ങൾക്കു 98456 61581, 98440 31298, 97393 33070