മോദിയുടെ വീഡിയോ നീക്കിയ സംഭവം; സാങ്കേതിക പിഴവെന്ന് വിശദീകരിച്ച് മെറ്റയുടെ ക്ഷമാപണം
India
1 min read
4.1k

മോദിയുടെ വീഡിയോ നീക്കിയ സംഭവം; സാങ്കേതിക പിഴവെന്ന് വിശദീകരിച്ച് മെറ്റയുടെ ക്ഷമാപണം

ജൂലൈ 28, 2026
0

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ ക്ഷമാപണവുമായി മെറ്റ. സാങ്കേതിക തകരാർ മൂലമാണ് വീഡിയോ അബദ്ധത്തിൽ നീക്കം ചെയ്യപ്പെട്ടതെന്നും പിന്നീട് അത് പുനഃസ്ഥാപിച്ചെന്നും കമ്പനി വ്യക്തമാക്കി. മെറ്റയുടെ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ, ഉള്ളടക്ക പരിശോധനാ സംവിധാനത്തിലെ സാങ്കേതിക പിഴവാണ് വീഡിയോ നീക്കം ചെയ്യാൻ കാരണമായതെന്ന് വിശദീകരിച്ചു. പ്രശ്നം കണ്ടെത്തിയതോടെ വീഡിയോ വീണ്ടും ലഭ്യമാക്കിയതായും അറിയിച്ചു. അതേസമയം,

Continue Reading
മെട്രോ സ്റ്റേഷനിൽ യാത്രക്കാരൻ ട്രാക്കിലേക്ക് ചാടി മരിച്ച സംഭവം; സ്ക്രീൻ ഡോറുകൾ വേണമെന്ന ആവശ്യം ശക്തം
Karnataka
1 min read
4.4k

മെട്രോ സ്റ്റേഷനിൽ യാത്രക്കാരൻ ട്രാക്കിലേക്ക് ചാടി മരിച്ച സംഭവം; സ്ക്രീൻ ഡോറുകൾ വേണമെന്ന ആവശ്യം ശക്തം

ജൂലൈ 28, 2026
0

ഹുസ്കൂർ റോഡ് മെട്രോ സ്റ്റേഷനിൽ യാത്രക്കാരൻ ട്രാക്കിലേക്ക് ചാടി മരിച്ച സംഭവത്തിന് പിന്നാലെ നമ്മ മെട്രോ സ്റ്റേഷനുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവമായി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ സ്ഥാപിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുകയാണ്. ഇന്നലെ വൈകിട്ടാണ് 37-കാരൻ ഹുസ്കൂർ റോഡ് സ്റ്റേഷനിൽ ട്രെയിനിന് മുന്നിലേക്ക് ചാടി മരിച്ചത്. എമർജൻസി ബ്രേക്ക് പ്രയോഗിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല. സംഭവത്തെ തുടർന്ന് യെല്ലോ ലൈനിലെ ഹുസ്കൂർ

Continue Reading
ട്വന്റി20 വിട്ട് അഖിൽ മാരാർ; സാബു എം. ജേക്കബിനെതിരെ രൂക്ഷ വിമർശനം
Kerala
0 min read
4.3k

ട്വന്റി20 വിട്ട് അഖിൽ മാരാർ; സാബു എം. ജേക്കബിനെതിരെ രൂക്ഷ വിമർശനം

ജൂലൈ 28, 2026
0

ട്വന്റി20 പാർട്ടിയിൽ നിന്ന് സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ അഖിൽ മാരാർ രാജിവെച്ചു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യമില്ലെന്നും നിലവിലെ സാഹചര്യത്തിൽ മുന്നോട്ട് സഹകരിച്ച് പോകാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് അദ്ദേഹം പാർട്ടി വിട്ടത്. രാജിക്കൊപ്പം പാർട്ടി അധ്യക്ഷൻ സാബു എം.ജേക്കബിനെതിരെയും അഖിൽ മാരാർ രൂക്ഷ വിമർശനം ഉന്നയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോട്ടാരക്കര മണ്ഡലത്തിൽ മത്സരിക്കാൻ അവസരം നൽകാമെന്ന് ഉറപ്പ് നൽകിയെന്നും പിന്നീട് തൃപ്പൂണിത്തുറ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും അതും പാലിച്ചില്ലെന്നും അദ്ദേഹം

Continue Reading
കേരളത്തിൽ വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്; തീരദേശവാസികൾക്ക് അതീവ ജാഗ്രതാ നിർദേശം
Kerala
0 min read
3.5k

കേരളത്തിൽ വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്; തീരദേശവാസികൾക്ക് അതീവ ജാഗ്രതാ നിർദേശം

ജൂലൈ 28, 2026
0

കേരളത്തിൽ വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ ബുധനാഴ്ച പുലർച്ചെ 5.30 വരെ 1.0 മുതൽ 1.3 മീറ്റർ വരെ ഉയരമുള്ള തിരമാലകളും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെ, കൊല്ലം ജില്ലയിലെ ആലപ്പാട് മുതൽ ഇടവ വരെ, ആലപ്പുഴ ജില്ലയിലെ ചെല്ലാനം മുതൽ

Continue Reading
കർണാടക മന്ത്രിസഭാ വികസനം ഈ ആഴ്ച; ഹൈക്കമാൻഡുമായി നിർണായക ചർച്ചയ്ക്ക് ഡി.കെ. ശിവകുമാർ
Karnataka
0 min read
3.4k

കർണാടക മന്ത്രിസഭാ വികസനം ഈ ആഴ്ച; ഹൈക്കമാൻഡുമായി നിർണായക ചർച്ചയ്ക്ക് ഡി.കെ. ശിവകുമാർ

ജൂലൈ 28, 2026
0

കർണാടക മന്ത്രിസഭാ വികസനം ഈ ആഴ്ചയ്ക്കുള്ളിൽ അന്തിമമാക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അറിയിച്ചു. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്ക് ശേഷമുണ്ടാകുമെന്നാണ് സൂചന. ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസിൽ എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിൽ കർണാടകയിൽ നിന്നുള്ള കോൺഗ്രസ് എംപിമാരുമായി ഡി.കെ.ശിവകുമാർ കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ വികസനത്തിന് പുറമെ സംസ്ഥാനത്തിൻ്റെ പ്രധാന വികസന പദ്ധതികളും യോഗത്തിൽ ചർച്ചയായി. മെക്കേദാട്ടു, മഹാദായി ജലപദ്ധതികളുടെ പുരോഗതി, സംസ്ഥാനത്തെ ജലസംഭരണികളുടെ നിലവിലെ

Continue Reading
ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളം: കേന്ദ്രത്തിന് ഇതുവരെ ഔദ്യോഗിക നിർദേശം ലഭിച്ചില്ല
Karnataka
1 min read
4.5k

ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളം: കേന്ദ്രത്തിന് ഇതുവരെ ഔദ്യോഗിക നിർദേശം ലഭിച്ചില്ല

ജൂലൈ 28, 2026
0

ബെംഗളൂരുവിൽ രണ്ടാമത്തെ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ ഇതുവരെ ഔദ്യോഗിക നിർദേശം സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അറിയിച്ചു. കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോൾ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബെംഗളൂരു സെൻട്രൽ എം.പി. പി.സി.മോഹൻ ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം വിശദീകരണം നൽകിയത്. കനകപുര റോഡും കുനിഗൽ റോഡും ഉൾപ്പെടെയുള്ള സാധ്യതാ സ്ഥലങ്ങൾ, ഭൂമി ഏറ്റെടുക്കൽ, സാങ്കേതിക പഠനം, പദ്ധതിയുടെ പുരോഗതി

Continue Reading
മുഖ്യമന്ത്രിയെ കാണാനെത്തിയ 79കാരിക്ക് മർദനമെന്ന് പരാതി; പോലീസിനെതിരെ ഗുരുതര ആരോപണം
Kerala
1 min read
3.5k

മുഖ്യമന്ത്രിയെ കാണാനെത്തിയ 79കാരിക്ക് മർദനമെന്ന് പരാതി; പോലീസിനെതിരെ ഗുരുതര ആരോപണം

ജൂലൈ 28, 2026
0

മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതി അറിയിക്കാൻ സെക്രട്ടേറിയറ്റിലെത്തിയ 79-കാരിയെ പോലീസ് മർദിച്ചതായി പരാതി. വർക്കല ഇടവ വെൺകുളം ചെമ്പകത്തിൻമൂട് കൽക്കൂട്ടംവിള വീട്ടിൽ ശാരദയാണ് ആരോപണവുമായി രംഗത്തെത്തിയത്. സമീപവാസി രണ്ടര ലക്ഷം രൂപ കടം വാങ്ങി തിരിച്ചുനൽകിയില്ലെന്ന പരാതിയിൽ അയിരൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് കോടതിയുടെ പരിഗണനയിലാണ്. പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാനാണ് ശാരദ സെക്രട്ടേറിയറ്റിലെത്തിയത്. ആദ്യ സന്ദർശനത്തിൽ പരാതി സ്വീകരിച്ച മുഖ്യമന്ത്രി രണ്ടുദിവസത്തിന്

Continue Reading
നന്മ ബെംഗളൂരു കേരള സമാജത്തിൻ്റെ  ഓണാഘോഷം ഓഗസ്റ്റ് 30ന്
Association News
1 min read
3.5k

നന്മ ബെംഗളൂരു കേരള സമാജത്തിൻ്റെ ഓണാഘോഷം ഓഗസ്റ്റ് 30ന്

ജൂലൈ 28, 2026
0

നന്മ ബെംഗളൂരു കേരള സമാജത്തിൻ്റെ പൊതുയോഗം പ്രസിഡണ്ട് ഹരിദാസൻ്റെ അധ്യക്ഷതയിൽ ചേർന്നു. സംഘടനയുടെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തിയ യോഗത്തിൽ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 30ന് സംഘടിപ്പിക്കാൻ തീരുമാനിച്ചു. യോഗത്തിൽ സെക്രട്ടറി വാസുദേവൻ, ട്രഷറർ പ്രവീൺകുമാർ, വൈസ് പ്രസിഡണ്ട് ഗോപാലകൃഷ്ണൻ, ജോയിൻറ് സെക്രട്ടറി ജലീൽ, ജോയിൻറ് ട്രഷറർ ജയരാജ്, സീനിയർ വിങ് മെന്റർ മനോഹരൻ, സീനിയർ വിങ് ചെയർപേഴ്സൺ വൽസൺ, കൺവീനർ ഗോപാലകൃഷ്ണൻ, തേജസ് ചാരിറ്റബിൾ ട്രസ്റ്റ് ട്രസ്റ്റി മധു

Continue Reading
കോമൺവെൽത്ത് ഗെയിംസിൽ ഷർമിള ചരിത്രമെഴുതി; ഇന്ത്യയ്ക്ക് രണ്ടാം സ്വർണം
Sports
0 min read
4.4k

കോമൺവെൽത്ത് ഗെയിംസിൽ ഷർമിള ചരിത്രമെഴുതി; ഇന്ത്യയ്ക്ക് രണ്ടാം സ്വർണം

ജൂലൈ 28, 2026
0

കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ഷോട്ട്പുട്ട് എഫ്57 ഫൈനലിൽ സ്വർണം നേടി ഷർമിള ധങ്കർ ചരിത്രം കുറിച്ചു. ഇതോടെ പാരാ അത്‌ലറ്റിക്‌സിൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ഷർമിള സ്വന്തമാക്കി. ഇതേ മത്സരത്തിൽ ഇന്ത്യയുടെ ശിൽപ കെ. ഷൈല മികച്ച പ്രകടനത്തോടെ വെങ്കല മെഡൽ കരസ്ഥമാക്കി. അഞ്ചാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 10 ആയി ഉയർന്നു. ഇതിൽ 2 സ്വർണം, 5

Continue Reading
ബെംഗളൂരു ഉൾപ്പെടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
Karnataka
0 min read
3.9k

ബെംഗളൂരു ഉൾപ്പെടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

ജൂലൈ 28, 2026
0

ബെംഗളൂരു ഉൾപ്പെടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇടിയോടുകൂടിയ മഴ ലഭിക്കാനാണ് സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ബെംഗളൂരു നഗരത്തിന് പുറമെ ദക്ഷിണ, മധ്യ കർണാടകയിലെ വിവിധ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മഴയെ

Continue Reading