ബെംഗളൂരു ഉൾപ്പെടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇടിയോടുകൂടിയ മഴ ലഭിക്കാനാണ് സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരു നഗരത്തിന് പുറമെ ദക്ഷിണ, മധ്യ കർണാടകയിലെ വിവിധ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മഴയെ തുടർന്ന് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നും നിർദേശമുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യം നേരിടാൻ ബന്ധപ്പെട്ട വകുപ്പുകൾ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.

Related Posts