പൊങ്കലിന് ഫെസ്റ്റിവൽ സ്പെഷൽ ട്രെയിനുകൾ സർവിസ് നടത്തും
പൊങ്കലിന് അധിക തിരക്ക് ഒഴിവാക്കാൻ പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തും. 06125 ചെന്നൈ സെൻട്രൽ – മംഗളൂരു ജങ്ഷൻ ഫെസ്റ്റിവൽ സ്പെഷൽ എക്‌സ്പ്രസ് 14 ന് പുലർച്ചെ 4.15 ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് അന്ന് രാത്രി തന്നെ 11.30 ന് മംഗളൂരു ജങ്ഷനിൽ എത്തും. 06126 മംഗളൂരു ജങ്ഷൻ – ചെന്നൈ സെൻട്രൽ ഫെസ്റ്റിവൽ സ്പെഷൽ എക്‌സ്പ്രസ് ജനുവരി 13 ന് പുലർച്ചെ 3.10 ന് മംഗളൂരു
ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ജനുവരി 17ന്; തിരുവനന്തപുരം – ബംഗളൂരു സർവീസ് ഉടൻ?
പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 17ന് രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്യും. ആസാമിലെ ഗുവാഹത്തിയിൽ നിന്ന് ബംഗാളിലെ കൊൽക്കത്തയിലേക്കുള്ള സർവീസാണ് ആദ്യം ഉദ്‌ഘാടനം ചെയ്യുന്നത്. പിന്നാലെ കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും വന്ദേഭാരത് സ്ലീപ്പർ സർവീസ് ഉടൻ അനുവദിച്ചേക്കും. കേരളത്തിനു രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ലഭിച്ചേക്കാൻ സാദ്ധ്യതയുണ്ട്. 16 കോച്ചുകളുള്ള വന്ദേഭാരത് സ്ലീപ്പറിൽ അത്യാധുനിക യാത്രാ സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ വർഷം 12 വന്ദേഭാരത്
കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രിയായി സിദ്ധരാമയ്യ
കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. മുഖ്യമന്ത്രി കസേരയിൽ ഏഴ് വർഷവും 240 ദിവസവും ആയതോടെയാണ് സിദ്ധരാമയ്യ ഏറ്റവും കൂടുതൽ കാലം കർണാടകയെ നയിച്ച മുഖ്യമന്ത്രിയായത്. മുൻ മുഖ്യമന്ത്രി ദേവരാജ് അരസിൻ്റെ ഏഴ് വർഷവും 239 ദിവസം എന്ന റോക്കോർഡാണ് സിദ്ധരാമയ്യ മറികടന്നത്. ഈ നേട്ടത്തിലെ സന്തോഷവും സിദ്ധരാമയ്യ പങ്കുവെച്ചു. ‘ദേവരാജ് അരസ് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി ഭരിച്ചതിൻ്റെ കാരണം ജനങ്ങളുടെ അനുഗ്രഹമാണ്.
മഹാഅന്നദാനം സംഘടിപ്പിച്ചു
ഷെട്ടിഹള്ളി – മേദരഹള്ളി അയ്യപ്പ സേവാ സംഘത്തിൻ്റെ ഏഴാമത് മഹാഅന്നദാനം ഷെട്ടിഹള്ളി റെയിൽവേ ഗേറ്റിനു സമീപം നടന്നു. രാവിലെ 11:30ന് ആരംഭിച്ച അന്നദാനചടങ്ങിൽ 4000ലധികം പേർ പങ്കെടുത്തു. അന്നദാനദിവസം നടന്ന അനിത പ്രേംകുമാറിൻ്റെ ശ്രീമദ് ഭഗവദ് ഗീത പ്രഭാഷണം ശ്രദ്ധേയമായി. വാൽമീകി സാഹിത്യ പുരക്‌സാരം നേടിയ കെ.കവിത, അനിത പ്രേംകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തലേദിവസം വൈകുന്നേരം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ദാസറഹള്ളി എം എൽ എ മുനിരാജു, മുൻ
ബെംഗളൂരുവിൽ നിന്ന് 50 ഓളം ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസ്; തമിഴ്‌നാട്ടിൽ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു
ബെംഗളൂരുവിലെ പിജി(പേയിംഗ് ഗസ്റ്റ്)കളിൽ നിന്ന് ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസിൽ തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. ഏകദേശം 40 ലക്ഷം രൂപ വിലമതിക്കുന്ന 48 ലാപ്‌ടോപ്പുകൾ കണ്ടെടുത്തതായും ബെംഗളൂരു പോലീസ് അറിയിച്ചു. ലാപ്‌ടോപ്പ് സർവീസ് ടെക്‌നീഷ്യനായ ഗൗതം (30), ഓട്ടോറിക്ഷ ഡ്രൈവറായ രാജദൊരൈ (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു പിജി സ്ഥാപനത്തിലെ താമസക്കാരൻ പരാതി നൽകിയതോടെയാണ് കേസ് പുറത്തുവന്നത്.
കർണാടക ആർടിസിയുടെ പ്രീമിയം ബസ് സർവീസുകളിലെ നിരക്കിളവ് മാർച്ച് അവസാനം വരെ തുടരും
കേരളത്തിലേക്കുൾപ്പെടെയുള്ള കർണാടക ആർടിസിയുടെ പ്രീമിയം ബസ് സർവീസുകളിലെ നിരക്കിളവ് മാർച്ച് അവസാനം വരെ തുടരും. 5-15% വരെയുള്ള നിരക്കിളവാണ് ലഭ്യമാവുക. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിലാണു നിരക്കിളവ്. ബെംഗളൂരുവിൽ നിന്ന് കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, എന്നിവിടങ്ങളിലേക്കുള്ള ബസുകളിലാണു നിരക്കിളവ് നടപ്പിലാക്കിയത്. വാരാന്ത്യങ്ങളിലെ പതിവു സർവീസുകളിലും സ്പെഷൽ ബസുകളിലും നിരക്കിളവ് ബാധകമല്ല. അംബാരി ഉത്സവ്, ഐരാവത് ക്ലബ് ക്ലാസ്, ഐരാവത്, അംബാരി ഡ്രീം ക്ലാസ്, നോൺ എസി
ചെന്നൈയിൽ ദ്രാവിഡ ഭാഷാ വിവർത്തന ശില്പശാല
ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷൻ (DBTA), പ്രസിഡണ്ട് ഡോ.സുഷമ ശങ്കറിൻ്റെ അദ്ധ്യക്ഷതയിൽ ചെന്നൈയിൽ വിവർത്തന ശില്പശാലകൾ സംഘടിപ്പിക്കുന്നു. മദ്രാസ് സർവകലാശാല യുമായി സഹകരിച്ച് 2026 ജനുവരി 9ന് രാവിലെ 9.30 മുതൽ ചെന്നൈയിൽ ദ്രാവിഡ ഭാഷാ വിവർത്തന ശില്പശാല നടക്കും. ഈ ശില്പശാല തമിഴ് – കന്നഡ – തെലുങ്ക് വിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ്. ദ്രാവിഡ ഭാഷകളിലുടനീളമുള്ള സാഹിത്യ – സാംസ്കാരിക കൈമാറ്റവും പരസ്പര ബോധവൽക്കരണവും ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
ഇടുക്കിയിൽ വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ; ഭർത്താവിനായി തിരച്ചിൽ
ഉപ്പുതറയിൽ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മത്തായിപ്പാറ സ്വദേശി രജനിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രതീഷ് കൊലപ്പെടുത്തിയെന്ന് നിഗമനം. വൈകുന്നേരം കുട്ടികൾ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് രജനിയെ വീട്ടിനുള്ളിൽ കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്. ഉടനെ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. ഭർത്താവ് കൊലപ്പെടുത്തിയതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തമ്മിൽ കുടുംബകലഹം പതിവായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എനിക്ക് പത്തനാപുരത്തിനെയും പത്തനാപുരത്തിന് എന്നെയും വിശ്വാസമാണ്: കെ ബി ഗണേഷ് കുമാർ
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. ‘ഞാൻ ഇല്ലാതെ പത്തനാപുരത്തുകാർക്ക് പറ്റില്ല. എനിക്ക് പത്തനാപുരത്തിനെയും പത്തനാപുരത്തിന് എന്നെയും വിശ്വാസമാണ്. ഇവിടെ അല്ലാതെ വേറെ എവിടെ പോവാനാണ്. പത്തനാപുരത്ത് തന്നെ മത്സരിക്കും. വൻ ഭൂരിപക്ഷത്തിലാകും വിജയിക്കുക. – ഗണേഷ്‌കുമാർ പറഞ്ഞു. ‘പത്തനാപുരത്തുകാരാണ് എന്നെ മന്ത്രിയും എംഎൽഎയുമാക്കിയത്. ഞാൻ അവരുടെ മന്ത്രിയാണ്, അവരുടെ എംഎൽഎയാണ്.’ മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയെ നല്ല നിലയിലേക്ക് വളർത്തിക്കൊണ്ടുവരുമ്പോൾ അഭിമാനം തോന്നുകയെന്നും മന്ത്രി വ്യക്തമാക്കി.
നിയമസഭാ തെഞ്ഞെടുപ്പ്; നാല് സീറ്റുകൾ ആവശ്യപ്പെടുമെന്ന് പി.വി.അൻവർ
നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നാലു സീറ്റുകൾ ആവശ്യപ്പെടുമെന്ന് പി.വി.അൻവർ. ഉടൻ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി സീറ്റുവിഭജന ചർച്ച നടത്തും.ഈ കൂടിക്കാഴ്ചയിൽ സീറ്റുകളുമായി ബന്ധപ്പെട്ട ആവശ്യം ഉന്നയിക്കുമെന്നും താൻ ബേപ്പൂർ അല്ലെങ്കിൽ തവനൂരിൽ മത്സരിക്കുമെന്നുംഅൻവർ പറഞ്ഞു. ‘സജി മഞ്ഞക്കടമ്പന് പൂഞ്ഞാറിലും നിസാർ മേത്തറിന് തൃക്കരിപ്പൂരിലും കെ.ടി.അബ്ദുറഹ്മാന് കുന്ദമംഗലത്തും മത്സരിക്കാൻ താത്പര്യമുണ്ടെന്ന് യുഡിഎഫിനെ അറിയിക്കും. കേരളാ കോൺഗ്രസ് യുവജന വിഭാഗം നേതാവായിരുന്ന സജി മഞ്ഞക്കടമ്പന് പൂഞ്ഞാറിൽ ജയിക്കാൻ കഴിയും. യുഡിഎഫിന്റെ