നന്മ ബെംഗളൂരു കേരളം സമാജം പൊതുയോഗവും ക്രിസ്‌തുമസ് – ന്യൂഇയർ പാർട്ടിയും സംഘടിപ്പിച്ചു
നന്മ ബെംഗളൂരു കേരളം സമാജം പൊതുയോഗവും ക്രിസ്‌തുമസ് – ന്യൂഇയർ പാർട്ടിയും ബന്നാർഘട്ട റോഡ് സാന്തോം പാരിസ്ഹാളിൽ വച്ച് നടത്തി. പ്രസിഡണ്ട് ഹരിദാസൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വാസുദേവൻ, വൈസ് പ്രസിഡണ്ട് ഗോപാലകൃഷ്ണൻ, ജോയിൻറ് സെക്രട്ടറി അബ്‌ദുൾ ജലീൽ, ട്രഷറർ പ്രവീൺകുമാർ, ജോയിൻറ് ട്രഷറർ ജയരാജ്, മുൻ എസ് ബി എം എ പ്രിസിഡണ്ട് സാബു വാസുദേവൻ, റോട്ടറി ഗ്രേറ്റർ ജയനഗർ വൈസ് പ്രസിഡണ്ട് മനോഹരൻ എന്നിവരുടെ നേതൃത്വത്തിൽ ലേഡീസ്
‘സ്നേഹ സാന്ത്വന യാത്ര’ നടത്തി കേളി പ്രവർത്തകർ
യെലഹങ്ക ഫക്കീർ കോളനിയിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സാന്ത്വനവുമായി കേളി ബാംഗ്ളൂർ അസോസിയേഷൻ പ്രവർത്തകർ. ഇന്ന് രാവിലെ കേളി ബാംഗ്ളൂർ അസോസിയേഷൻ പ്രവർത്തകർ ‘സ്നേഹ സാന്ത്വന യാത്ര” നടത്തി. കുട്ടികളുടെ പുനർവിദ്യാഭ്യാസവും, സർക്കാർ ഭൂമി അനുവദിച്ചാൽ 10 വീടുകൾ വച്ച് നൽകാമെന്നും ഉറപ്പ് നൽകിയാണ് പ്രവർത്തകർ മടങ്ങിയത്. സാന്ത്വനത്തിൻ്റെ ഭാഗമായി അവിടുത്തെ കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്‌തു. പ്രസിഡണ്ട് സുരേഷ് പാൽകുളങ്ങര, ജനറൽ സെക്രട്ടറി ജഷീർ പൊന്ന്യം, ജോയിൻറ് സെക്രട്ടറി നാസർ എന്നിവർ
മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വി കെ ഇബ്രാഹിം കുഞ്ഞ് (73) അന്തരിച്ചു. രണ്ട് തവണ മന്ത്രിയും നാല് തവണ എംഎൽഎയുമായിരുന്നു. പൊതുമരാമത്ത്, വ്യവസായം, സാമൂഹ്യക്ഷേമംവകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.
പ്രവാസി മലയാളി അസോസിയേഷൻ്റെ പുതുവത്സരാഘോഷം
പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം വൈറ്റ്ഫീൽഡ് ബെ ഗ്രിൽ ഹോട്ടലിൽ വെച്ച് നടത്തി. അസോസിയേഷൻ അംഗങ്ങൾക്കായി ഒരുക്കിയ ഈ കുടുംബ സംഗമത്തിൽ അംഗങ്ങളുടെ കലാപരിപാടികളും, വിവിധ ഫൺ ഗെയിംസും പരിപാടിക്ക് മാറ്റുകൂട്ടി. ഗെയിംസിൽ വിജയികളായവർക് ജോയ് ആലുകാസ്, സ്വാ ഡയമണ്ട് സ്ഥാപനങ്ങൾ ആകർഷകമായ സമ്മാനങ്ങൾ നൽകി. പ്രോഗ്രാം അവതരികയായി ശ്രീമതി രാധികയും, സംഘടനയുടെ യൂത്ത് വിംഗ് ആയ യുവധാരയുടെ പ്രസിഡണ്ട് ജ്വാല സന്തോഷ്, സെക്രട്ടറി അശ്വിൻ
കരൂർ ദുരന്തം; വിജയ്ക്ക് സമൻസ് അയച്ച് സിബിഐ
കരൂരിൽ ടിവികെയുടെ റാലിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ടിവികെ അധ്യക്ഷനായ വിജയ്ക്ക് സമൻസ് അയച്ച് സിബിഐ. ദുരന്തവുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന അന്വേഷണങ്ങളുടെ തുടർച്ചയായാണ് ഈ നടപടി. ജനുവരി 12ന് ഡൽഹിയിലെ സിബിഐ ഓഫീസിൽ എത്തണമെന്നാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിജയ് ആവശ്യപ്പെട്ടതിന് തുടർന്നാണ് സിബിഐ അന്വേഷണം തുടങ്ങിയത്. തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തോട് വിജയ് സഹകരിച്ചിരുന്നില്ല. സർക്കാരിന്‍റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞ് ടിവികെ സുപ്രീം കോടതിയെ സമീപിച്ച് സിബിഐ
മത്സരത്തിന് മത്സരിക്കാനുള്ള സാമ്പത്തികം ഇപ്പോഴില്ല: ധര്‍മജന്‍ ബോള്‍ഗാട്ടി
കേരളത്തിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആവശ്യവുമായി പാർട്ടി ഇതുവരെ സമീപിച്ചിട്ടില്ലെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ‘മത്സരിക്കാന്‍ ആവശ്യപ്പെട്ട് കോൺഗ്രസ് പാര്‍ട്ടി ഇതുവരെ സമീപിച്ചിട്ടില്ല. അഥവാ കോൺഗ്രസ് സമീപിച്ചാലും ആലോചിച്ചിട്ടേ പറയാനാവൂ, മത്സരത്തിന് ഇറങ്ങാനുള്ള സാമ്പത്തികം ഇപ്പോഴില്ല’ ധര്‍മജന്‍ ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു. ‘സ്വതന്ത്രനായി മത്സരിക്കാന്‍ താല്‍പര്യമില്ല. പാര്‍ട്ടി സമീപിച്ചാലും ആ സമയത്ത് ആലോചിച്ചിട്ടേ പറയാന്‍ പറ്റൂ. കാരണം ഇതിനു അത്യാവശ്യം സാമ്പത്തിക പിൻബലം ആവശ്യമാണ്. അതൊന്നും എന്‍റടുത്ത്
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം?
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാർച്ച് ആദ്യവാരം പ്രഖ്യാപനം നടത്തുന്നതിനുള്ള ആലോചനാ നടപടികളുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിൽ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകളെക്കുറിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചർച്ചകൾ പുരോഗമിക്കുന്നത്. അടുത്തമാസം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറും കമ്മീഷണർമാരും കേരളത്തിലെത്തും. കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കുന്നത്. മാർച്ച് ആദ്യവാരത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന സൂചന. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി കേന്ദ്ര സേനകളുടെയും ഇതര സംസ്ഥാന പോലീസിന്റെയും
രാഹുൽ ഈശ്വറിന്‍റെ മുൻകൂര്‍ ജാമ്യം ഇന്ന് ഹൈക്കോടതിയിൽ
സോഷ്യൽ മീഡിയ വഴി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ വീണ്ടും അപമാനിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതിജീവിതയെ അപമാനിച്ചെന്ന കേസിൽ റിമാൻഡിലായിരുന്ന രാഹുൽ ഈശ്വർ ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും യുവതിക്കെതിരെ വീഡിയോ പങ്കുവച്ചെന്നാണ് പുതിയ പരാതി. അതേസമയം, രാഹുൽ ഈശ്വറിനെതിരേ സർക്കാരിന്‍റെ നിലപാട് ഇന്ന് കോടതി തേടും.
മികച്ച കഥയ്ക്കുള്ള ഞാറ്റുവേല രാജലക്ഷ്‌മി സാഹിത്യ പുരസ്കാരം എസ്.നവീന്
ഞാറ്റുവേല സാംസ്കാരിക സമിതിയുടെ രാജലക്ഷ്മി സാഹിത്യ പുരസ്കാരങ്ങൾ – 2026 പ്രഖ്യാപിച്ചു. മികച്ച കഥയ്ക്കുള്ള പുരസ്‌കാരം ബാംഗ്ലൂർ മലയാളിയായ എസ്.നവീൻ എഴുതിയ ലച്ചി എന്ന കഥയ്ക്ക് ലഭിച്ചു. മികച്ച നോവൽ – മറവ് (രചയിതാവ്: തവശ്രീ, പാലക്കാട് ), മികച്ച കവിത – സെയ്നുൺ (സിനാഷ, കാസർകോട്) എന്നിവർ മറ്റ് പുരസ്‌കാരങ്ങൾ നേടി. കൃഷ്ണൻ കുട്ടി, സതി, ഡോ. യു.ജയപ്രകാശ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. നോവൽ വിഭാഗത്തിൽ
മുതിർന്ന കോൺഗ്രസ് നേതാവ് സുരേഷ് കൽമാഡി അന്തരിച്ചു
കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായി സുരേഷ് കൽമാഡി(81) അന്തരിച്ചു. ഇന്ന് പുലർച്ചെ പൂനയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ദീർഘകാലം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ടായും റെയിൽവേ സഹമന്ത്രിയായും കൽമാഡി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൂനയിൽ നിന്ന് ഒന്നിലധികം തവണ അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ഇന്ന് ഉച്ചയ്ക്ക് രണ്ട് വരെ പൂനയിലെ എരണ്ട്വാനയിലുള്ള കൽമാഡി ഹൗസിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകുന്നേരം 3.30ന് വൈകുണ്ഠ് ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ