തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് തോൽവിക്കു കാരണം ഭരണ വിരുദ്ധവികാരമാണെന്ന് സി.പി. ഐ
Kerala
0 min read
28

തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് തോൽവിക്കു കാരണം ഭരണ വിരുദ്ധവികാരമാണെന്ന് സി.പി. ഐ

January 1, 2026
0

തദ്ദേശ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് തോൽവിക്കു കാരണം ഭരണ വിരുദ്ധവികാരമാണെന്ന് സി.പി. ഐ പ്രവർത്തന റിപ്പോർട്ട്. ശബരിമല സ്വർണക്കൊള്ല, സർക്കാർ പ്രവർത്തനങ്ങളിലെ പോരായ്മ‌, ന്യൂനപക്ഷത്തെ പ്രകോപിപ്പിച്ച് നടത്തിയ പ്രസ്താവനകൾ എന്നിവയും പരാജയ കാരണമായെന്നും റിപ്പോർട്ടിൽ പരാമർശം. ജില്ല, സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് അംഗങ്ങളുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് സംസ്ഥാന കൗൺസിൽ യോഗത്തിലാണ് അവതരിപ്പിച്ചത്.

Continue Reading
2026 ഇന്ത്യയുടെ കുതിപ്പിന് ഊർജ്ജമാകട്ടെ, രാജ്യത്തിന് പുതുവത്സരാശംസകൾ നേർന്ന് രാഷ്ട്രപതി
India
0 min read
22

2026 ഇന്ത്യയുടെ കുതിപ്പിന് ഊർജ്ജമാകട്ടെ, രാജ്യത്തിന് പുതുവത്സരാശംസകൾ നേർന്ന് രാഷ്ട്രപതി

January 1, 2026
0

പുതുവത്സരദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. 2026 രാജ്യത്തിന് സമൃദ്ധിയുടെയും സമാധാനത്തിൻ്റെയും വർഷമാകട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു. ശക്തവും സമ്പന്നവുമായ ഭാരതം കെട്ടിപ്പടുക്കുന്നതിന് ഓരോ പൗരനും പുതിയ ഊർജ്ജം കണ്ടെത്തണമെന്ന് രാഷ്ട്രപതി ആഹ്വാനം ചെയ്തു. പുതുവർഷം ആത്മപരിശോധനയ്ക്കും പുതിയ പ്രതിജ്ഞകൾക്കുമുള്ള അവസരമാണെന്ന് രാഷ്ട്രപതി ഓർമ്മിപ്പിച്ചു. രാജ്യത്തിൻ്റെ വികസനം, സാമൂഹിക ഐക്യം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കായി എല്ലാവരും പ്രതിജ്ഞാബദ്ധരാകണം. പുതുവർഷം ഏവർക്കും നവോന്മേഷം പകരട്ടെയെന്നും രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു.

Continue Reading
ദൃശ്യ കൊലക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയിട്ട് രണ്ട് ദിവസം, കണ്ടെത്താനാകാതെ പൊലീസ്
Kerala
0 min read
34

ദൃശ്യ കൊലക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയിട്ട് രണ്ട് ദിവസം, കണ്ടെത്താനാകാതെ പൊലീസ്

January 1, 2026
0

പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ്, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടിട്ട് ഇന്നേക്ക് രണ്ടു ദിവസം പിന്നിടുന്നു. അതീവ സുരക്ഷയുള്ള വാർഡിൽ നിന്ന് പ്രതി കടന്നുകളഞ്ഞിട്ടും പൊലീസിന് ഇതുവരെ ഇയാളെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. തിരച്ചിൽ ഊർജിതമാക്കിയ പൊലീസ് കഴിഞ്ഞ ദിവസം പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിനീഷിനായി കോഴിക്കോട് നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. റെയിൽവേ സ്റ്റേഷൻ, കുതിരവട്ടം പരിസരം, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് തുടങ്ങിയ

Continue Reading