ടൂ​റി​സ്റ്റ് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്കൾ മരിച്ചു
Kerala
1 min read
6.4k

ടൂ​റി​സ്റ്റ് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്കൾ മരിച്ചു

ജനുവരി 1, 2026
0

എ​ട​ത്വ​യി​ൽ ടൂ​റി​സ്റ്റ് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്കൾക്ക് ദാരുണാന്ത്യം. ചെ​റു​ത​ന പോ​ച്ച തു​ണ്ട​ത്തി​ല്‍ മ​ണി​ക്കു​ട്ട​ന്‍ (മ​നു – 29), പ​തി​മൂ​ന്നി​ൽ​ചി​റ സു​ബീ​ഷ് (27) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ളാ​ണ് ഇരുവരും. ഇന്നലെ രാ​ത്രി 8.15 ഓ​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ത​ക​ഴി ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന യു​വാ​ക്ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റും എ​ട​ത്വ ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന ടൂ​റി​സ്റ്റ് ബ​സുc കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ മ​ണി​ക്കു​ട്ട​ന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മ​രി​ച്ചിരുന്നു.

Continue Reading
വയനാട്ടിൽ ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു
Kerala
0 min read
6.5k

വയനാട്ടിൽ ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു

ജനുവരി 1, 2026
0

വയനാട്ടിൽ ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കമ്പളക്കാട് കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവൻ്റെ സഹോദരിയുടെ മകളുടെ ഭർത്താവ് ജ്യോതിഷാണ് ഇയാളെ പട്ടിക കൊണ്ട് അടിച്ചത്. ഇന്നലെ രാത്രിയാണ് മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ പട്ടിക കൊണ്ട് അടിച്ച സംഭവം ഉണ്ടായത്. നിലവില്‍ കേശവൻ്റെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണുള്ളത്. ഇന്‍ക്വസ്റ്റ് നടപടികള്‍ കഴിഞ്ഞാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

Continue Reading
സ്വിറ്റ്സർലൻഡിൽ റിസോർട്ടിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു
World
0 min read
6.4k

സ്വിറ്റ്സർലൻഡിൽ റിസോർട്ടിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു

ജനുവരി 1, 2026
0

പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സർലാൻഡിലെ റിസോർട്ടിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ക്രാൻസ്–മൊണ്ടാനയിലെ സ്വിസ് സ്കൈ റിസോർട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലർച്ചെ 1.30ഓടെ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായി പൊലീസ് വക്താവ് പറഞ്ഞു. പുതുവർഷം പിറന്നതിൻ്റെ ആഘോഷങ്ങൾ തുടരവേയായിരുന്നു സ്ഫോടനം. സ്ഫോടനത്തിന് പിന്നാലെ ബാറിൽ തീജ്വാലകൾ ഉയരുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Continue Reading
ഒറ്റയടിക്ക് കൂടിയത് 111 രൂപ; പുതുവർഷത്തിൽ കത്തിക്കയറി എൽപിജി വില
India
0 min read
6.3k

ഒറ്റയടിക്ക് കൂടിയത് 111 രൂപ; പുതുവർഷത്തിൽ കത്തിക്കയറി എൽപിജി വില

ജനുവരി 1, 2026
0

രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വർധിപ്പിച്ചത്. ഇന്ന് മുതൽ വില വർധന പ്രാബല്യത്തിൽ വന്നു. എന്നാൽ, 14 കിലോ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ വർദ്ധനവുണ്ടായിട്ടില്ല ദില്ലി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ വില വർധന ഇന്ന് പ്രാബല്യത്തിൽ വന്നു. ദില്ലിയിൽ 1580.50 രൂപയ്ക്ക് ലഭ്യമായിരുന്ന 19 കിലോഗ്രാം വാണിജ്യ

Continue Reading
തിരുവനന്തപുരത്ത് എംഡിഎംഎയും ഹൈബ്രി‍ഡ് കഞ്ചാവുമായി ഡോക്ടറും BDS വിദ്യാർഥിനിയും അടക്കം ഏഴു പേര്‍ പിടിയിൽ
Kerala
1 min read
6.8k

തിരുവനന്തപുരത്ത് എംഡിഎംഎയും ഹൈബ്രി‍ഡ് കഞ്ചാവുമായി ഡോക്ടറും BDS വിദ്യാർഥിനിയും അടക്കം ഏഴു പേര്‍ പിടിയിൽ

ജനുവരി 1, 2026
0

തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. ഡോക്ടറും BDS വിദ്യാർഥിനിയും അടക്കം ഏഴു പേരെ പിടികൂടി. എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും ആണ് ഇവരിൽ നിന്നും പിടികൂടിയത്. കണിയാപുരത്ത് പോലീസ് നടത്തിയ വൻ ലഹരിവേട്ടയിൽ ആണ് മാരക ലഹരിമരുന്നായ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും ആയിട്ട് ഡോക്ടറും BDS വിദ്യാർഥിനിയും അടക്കം 7 പേർ പിടിയിലായത്. നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29), കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29), തൊളിക്കോട് സ്വദേശി അജിത്ത്

Continue Reading
ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡയാലിസിസിന് വിധേയരായ രണ്ട് പേർ മരിച്ചു
Kerala
0 min read
6.4k

ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡയാലിസിസിന് വിധേയരായ രണ്ട് പേർ മരിച്ചു

ജനുവരി 1, 2026
0

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായ രണ്ട് രോഗികൾ മരിച്ചു. കായംകുളം പുതുക്കാട് സ്വദേശി മജീദ്(53), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ(60) എന്നിവരാണ് മരിച്ചത്. അ​ണു​ബാ​ധ​യേ​റ്റ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ഇ​വ​രു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ഡ​യാ​ലി​സി​സി​നി​ടെ വി​റ​യ​ലും ഛർ​ദ്ദി​യും അ​നു​ഭ​വ​പ്പെ​ട്ട ര​ണ്ടു പേ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. പ​രാ​തി​ക്ക് പി​ന്നാ​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് അ​ട​ച്ചു​പൂ​ട്ടി. ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണോ പു​റ​ത്തു നി​ന്നാ​ണോ രോ​ഗി​ക​ൾ​ക്ക് അ​ണു​ബാ​ധ ഉ​ണ്ടാ​യ​തെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പ​റ​ഞ്ഞു. സംഭവത്തിൽ ആരോ​ഗ്യമന്ത്രി വീണാ

Continue Reading
സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ ലഭിച്ചതായി ഇഡിയുടെ കണ്ടെത്തൽ
Kerala
0 min read
6.8k

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ ലഭിച്ചതായി ഇഡിയുടെ കണ്ടെത്തൽ

ജനുവരി 1, 2026
0

സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ പ്രതിഫലം കിട്ടിയതായി ഇഡിയുടെ കണ്ടെത്തൽ. ജയസൂര്യയുടെയും ഭാര്യ സരിതയുടെയും അക്കൗണ്ടുകളിലാണ് പണം എത്തിയത്. തട്ടിപ്പിലെ പ്രധാന പ്രതിയായ സ്വാതിക് റഹ്മാൻ്റെ കമ്പനികളിൽ നിന്നാണ് പണം എത്തിയത്. ഇത് ബ്രാൻഡ് അംബാസിഡർക്കുള്ള പ്രതിഫലമാണെന്നാണ് ജയസൂര്യയുടെ മൊഴി. അതേസമയം, ജയസൂര്യയുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധന നടത്താനാണ് ഇഡിയുടെ നീക്കം. നടനെ വീണ്ടും ചോദ്യം ചെയ്യാനാണ്

Continue Reading
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു, 12 പേര്‍ക്ക് പരിക്ക്
Kerala
1 min read
5.8k

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു, 12 പേര്‍ക്ക് പരിക്ക്

ജനുവരി 1, 2026
0

ഇടുക്കി ജില്ലയിലെ കരിങ്കുന്നത്തിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു. തൊടുപുഴ-പാല പാതയില്‍വെച്ചായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു തീർത്ഥാടകർ. തൃശൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വാഹനത്തില്‍ ആകെ ഇരുപതോളം പേരായിരുന്നു

Continue Reading
പി​എം ശ്രീ പദ്ധതിയിൽ സ​ര്‍​ക്കാ​രി​ന് തെ​റ്റ് പ​റ്റി: എം വി ഗോവിന്ദൻ
Kerala
0 min read
6.5k

പി​എം ശ്രീ പദ്ധതിയിൽ സ​ര്‍​ക്കാ​രി​ന് തെ​റ്റ് പ​റ്റി: എം വി ഗോവിന്ദൻ

ജനുവരി 1, 2026
0

പിഎം ശ്രീ പ​ദ്ധ​തി​യി​ൽ ഒപ്പിട്ടതില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തെറ്റ്പറ്റിയതുകൊണ്ടാണ് പാര്‍ട്ടിയും മുന്നണിയും ഇടപെട്ട് തിരുത്തിയതെന്നും മറ്റ് പല വിഷയങ്ങള്‍ക്കൊപ്പം പിഎം ശ്രീ വിവാദവും തോല്‍വിക്ക് കാരണമായിരിക്കാം, ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടെങ്കിലും വോട്ടുകണക്കുകളിൽ എൽ.ഡി.എഫ് പിന്നിലല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. യു.ഡി.എഫിനേക്കാൾ 17 ലക്ഷം വോട്ടുകൾ അധികമായി എൽ.ഡി.എഫിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന നിയമസഭാ

Continue Reading
ജ​പ്പാ​നി​ൽ ഭൂ​ക​മ്പം; പ​രി​ഭ്രാ​ന്ത​രാ​യി ജ​നം
World
0 min read
5.6k

ജ​പ്പാ​നി​ൽ ഭൂ​ക​മ്പം; പ​രി​ഭ്രാ​ന്ത​രാ​യി ജ​നം

ജനുവരി 1, 2026
0

ജ​പ്പാ​നി​ലെ നോ​ഡ​യി​ൽ ഭൂ​ക​മ്പം. തീവ്രത 6 രേഖപ്പെടുത്തി.നോഡയിൽ നിന്ന് ഏകദേശം 91 കിലോമീറ്റർ കിഴക്ക് മാറിയിട്ടാണ് ഭൂകമ്പം ഉണ്ടായതെന്നും ഭൂകമ്പത്തിൻ്റെ ആഴം 19.3 കിലോമീറ്ററാണെന്നും യു​ എ​സ് ജി ​എ​സ് (യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ) അറിയിച്ചു. വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഇന്നലെ ഉച്ചകഴിഞ്ഞ് ടിബറ്റിലും ഭൂകമ്പമുണ്ടായി. 3.4 ആണ് തീവ്രത രേഖപ്പെടുത്തിയതെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ്

Continue Reading