പിഎം ശ്രീ പ​ദ്ധ​തി​യി​ൽ ഒപ്പിട്ടതില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തെറ്റ്പറ്റിയതുകൊണ്ടാണ് പാര്‍ട്ടിയും മുന്നണിയും ഇടപെട്ട് തിരുത്തിയതെന്നും മറ്റ് പല വിഷയങ്ങള്‍ക്കൊപ്പം പിഎം ശ്രീ വിവാദവും തോല്‍വിക്ക് കാരണമായിരിക്കാം, ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടെങ്കിലും വോട്ടുകണക്കുകളിൽ എൽ.ഡി.എഫ് പിന്നിലല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. യു.ഡി.എഫിനേക്കാൾ 17 ലക്ഷം വോട്ടുകൾ അധികമായി എൽ.ഡി.എഫിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന കാര്യത്തിൽ ആശാവഹമായ പ്രതീക്ഷയുണ്ട്. എൽ.ഡി.എഫിന് നിലവിൽ 60 സീറ്റുകൾ വരെ വിജയിക്കാവുന്ന സാഹചര്യം ഇപ്പോഴുമുണ്ടെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Related Posts