പുതുവത്സരദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. 2026 രാജ്യത്തിന് സമൃദ്ധിയുടെയും സമാധാനത്തിൻ്റെയും വർഷമാകട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു. ശക്തവും സമ്പന്നവുമായ ഭാരതം കെട്ടിപ്പടുക്കുന്നതിന് ഓരോ പൗരനും പുതിയ ഊർജ്ജം കണ്ടെത്തണമെന്ന് രാഷ്ട്രപതി ആഹ്വാനം ചെയ്തു.
പുതുവർഷം ആത്മപരിശോധനയ്ക്കും പുതിയ പ്രതിജ്ഞകൾക്കുമുള്ള അവസരമാണെന്ന് രാഷ്ട്രപതി ഓർമ്മിപ്പിച്ചു. രാജ്യത്തിൻ്റെ വികസനം, സാമൂഹിക ഐക്യം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കായി എല്ലാവരും പ്രതിജ്ഞാബദ്ധരാകണം. പുതുവർഷം ഏവർക്കും നവോന്മേഷം പകരട്ടെയെന്നും രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു.