പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ്, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടിട്ട് ഇന്നേക്ക് രണ്ടു ദിവസം പിന്നിടുന്നു. അതീവ സുരക്ഷയുള്ള വാർഡിൽ നിന്ന് പ്രതി കടന്നുകളഞ്ഞിട്ടും പൊലീസിന് ഇതുവരെ ഇയാളെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. തിരച്ചിൽ ഊർജിതമാക്കിയ പൊലീസ് കഴിഞ്ഞ ദിവസം പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വിനീഷിനായി കോഴിക്കോട് നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. റെയിൽവേ സ്റ്റേഷൻ, കുതിരവട്ടം പരിസരം, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് തുടങ്ങിയ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ പെരിന്തൽമണ്ണയിലെ വീടും ബന്ധുവീടുകളും നിലവിൽ പൊലീസ് നിരീക്ഷണത്തിലാണ്.

Related Posts