പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം വൈറ്റ്ഫീൽഡ് ബെ ഗ്രിൽ ഹോട്ടലിൽ വെച്ച് നടത്തി. അസോസിയേഷൻ അംഗങ്ങൾക്കായി ഒരുക്കിയ ഈ കുടുംബ സംഗമത്തിൽ അംഗങ്ങളുടെ കലാപരിപാടികളും, വിവിധ ഫൺ ഗെയിംസും പരിപാടിക്ക് മാറ്റുകൂട്ടി. ഗെയിംസിൽ വിജയികളായവർക് ജോയ് ആലുകാസ്, സ്വാ ഡയമണ്ട് സ്ഥാപനങ്ങൾ ആകർഷകമായ സമ്മാനങ്ങൾ നൽകി. പ്രോഗ്രാം അവതരികയായി ശ്രീമതി രാധികയും, സംഘടനയുടെ യൂത്ത് വിംഗ് ആയ യുവധാരയുടെ പ്രസിഡണ്ട് ജ്വാല സന്തോഷ്, സെക്രട്ടറി അശ്വിൻ രാജേഷ് എന്നിവരും ഫൺ ആക്ടിവിറ്റി നിയന്ത്രിച്ചു. അസോസിയേഷൻ്റെ ഈ വർഷത്തെ കലണ്ടർ പ്രകാശനവും നടന്നു.
സെൻട്രൽ കമ്മിറ്റി മെംബേർസ് ഡി ആർ കെ പിള്ളൈ (ചെയർമാൻ ), രമേഷ് കുമാർ (പ്രസിഡണ്ട്) രാഗേഷ് (ജനറൽ സെക്രട്ടറി) അരുൺ കുമാർ (ട്രഷറർ), സന്തോഷ് കുമാർ (കോർഡിനേറ്റർ), വൈറ്റ്ഫീൽഡ് ബ്രാഞ്ച് പ്രസിഡണ്ട് ജസ്റ്റിൻ ഫെർണാണ്ടേസ്, സെക്രട്ടറി ബിജു സുന്ദർ, വൈസ് പ്രസിഡണ്ട് നിഷ രാജേഷ്, ജോയിന്റ് സെക്രട്ടറി സുരേഷ് രാജൻ, ട്രഷറർ ജിനീഷ് കുമാർ എന്നിവരെയും ഹൂഡി ബ്രാഞ്ച് പ്രസിഡണ്ട് പ്രദീപ് കുമാർ, സെക്രട്ടറി ജിജോ, വൈസ് പ്രസിഡണ്ട് ജയചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഗിരീഷ് കുമാർ, ട്രഷറർ ജോൺസൻ എന്നിവരെയും ആദരിച്ചു.
വിഭവസമ്രദ്ധമായ അത്താഴവിരുന്നും, സ്വരലയ ഓർക്കേസ്ട്രയുടെ സംഗീതവിരുന്നും പരിപാടിയുടെ മാറ്റു കൂട്ടി. അസോസിയേഷൻ്റെ പുതുവത്സരാഘോഷങ്ങൾ അംഗങ്ങൾ പരസ്പരം ആശംസകൾ കൈമാറി. 10 മണിയോട് കൂടി പുതുവത്സര ആഘോഷം അവസാനിച്ചു.
