മൈസൂരു കാർമൽ കാത്തലിക്ക് അസോസിയേഷൻ സംഘടിപ്പിക്കുന്ന ക്രിസ്‌മസ്‌ കാരൾ മത്സരം ഇന്ന് രാവിലെ നടക്കും. സിദ്ധാർഥ് നഗറിലെ തെരേഷ്യൻ കോളേജ് ഓഡിറ്റോറിയത്തിൽ 8.30ന് മത്സരം ആരംഭിക്കും.

സിയാൽ എംഡി എസ്. സുഹാസ് പരിപാടി ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഇമെരിറ്റസ് ഡോ. തോമസ് ആൻ്റണി വാഴപ്പിള്ളി, സിഎംഐ സെയ്ൻ്റ് പോൾസ് പ്രൊവിൻഷ്യൽ ഫാ. അഗസ്റ്റിൻ പയ്യംമ്പള്ളിൽ എന്നിവർ പങ്കെടുക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി എം.കെ.ജോണി അറിയിച്ചു. ഫോൺ: 9448576371.

Related Posts