കണ്ണൂരില്‍ വടിവാള്‍ പ്രകടനവുമായി സിപിഎം. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് സംഭവം. പാറാടാണ് അക്രമാസക്തരായ സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം നടന്നത്. യുഡിഎഫ് പ്രകടനത്തിനുനേരെയും ആക്രമണം ഉണ്ടായി. സിപിഎം പ്രവര്‍ത്തകര്‍ വടിവാള്‍ വീശി ആളുകള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു എന്നാണ് പറയുന്നത്. സമീപത്തുള്ള വീടുകളിലെ ആളുകളെ ഭീഷണിപ്പെടുത്തുകയും ചെടിച്ചട്ടികൾ നശിപ്പിക്കുകയും ചെയ്തു.

പ്രകടമായി എത്തിയ സിപിഎം പ്രവർത്തകർ ഒരു ലീഗ് പ്രവർത്തകന്‍റെ വീട്ടിൽ കടന്നു കയറുകയും വീട്ടിലുണ്ടായിരുന്ന ഒരാൾക്കുനേരെ വടിവാൾ വീശുകയും ചെയ്തു. പിന്നീട് വീട്ടിലുണ്ടായിരുന്ന ബൈക്കും കാറും ഇവർ വെട്ടി നശിപ്പിച്ചു. കുന്നത്ത്പറമ്പ് പഞ്ചായത്തിലെ തോല്‍വിക്ക് പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം.

Related Posts