മാർച്ച് 23 നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഇന്ന് കഴിഞ്ഞാല്‍ തിങ്കളാഴ്ച മാത്രമാണ് പത്രിക സമര്‍പ്പണത്തിന് അവസരമുള്ളത്. സൂക്ഷ്മ പരിശോധന മാർച്ച് 24 നാണ്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26 നാണ്. കേരളത്തിലെ വോട്ടെടുപ്പ് ഏപ്രിൽ 9 നാണ്. വോട്ടെണ്ണൽ മേയ് 4 ന്.
നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ന് കൂടുതൽ സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കും.
മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി, സജി ചെറിയാന് ഉൾപ്പെടെയുള്ള മന്ത്രിമാർ ഇന്ന് പത്രിക നൽകും.കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ. മുരളീധരന് അടക്കമുള്ള പ്രതിപക്ഷ നിരയിലെ നേതാക്കളും ഇന്ന് പത്രിക നല്‍കും. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് അവകാശപ്പെട്ട് നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ആര്. ശ്രീലേഖ, വി. മുരളീധരന് എന്നിവരും ഇന്ന് പത്രിക സമർപ്പിക്കും.
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരൻ തുടങ്ങിയവരും ഇന്ന് പത്രിക നൽകും. വ്യാഴാഴ്ച ധർമ്മടം മണ്ഡലം സ്ഥാനാർഥി പിണറായി വിജയൻ പത്രിക സമർപ്പിച്ചിരുന്നു. റോഡ് ഷോയും വാദ്യമേളങ്ങളും മറ്റും നടത്തിയാണ് പലരും നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ഒരുങ്ങുന്നത്.