കാസർകോട് ബിഎൽഒ പുഴയിൽ ചാടി മരിച്ചു. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദ് ആണ് മരിച്ചത്. ചെർക്കള ഗവ. ഹയർസെക്കന്ററി സ്കൂൾ അദ്ധ്യാപകനാണ് സവാദ്. കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിറിക്കവേ ആയിരുന്നു മരണം. സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.
സവാദിന്റേത് ആത്മഹത്യയല്ല, സിസ്റ്റം കൊന്നതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കളക്ടർ എത്താതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കളും നാട്ടുകാരും അറിയിച്ചു. ജോലി സമ്മർദമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.