മ​ല​പ്പു​റത്ത് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി ഫാ​ത്തി​മ ഹ​ന്ന (13) ആ​ണ് മ​രി​ച്ച​ത്. കൊ​ണ്ടോ​ട്ടി കാ​ന്ത​ക്കാ​ട് ജി​യു​പി സ്‌​കൂ​ൾ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ഫാ​ത്തി​മ ഹ​ന്ന. മൊ​ബൈ​ൽ ഫോ​ണി​ൽ ക​ളി​ച്ച​തി​ന് വീ​ട്ടു​കാ​ർ ശകാരിച്ചു. ഇതിനെ തു​ട​ർ​ന്ന് പി​ണ​ങ്ങി​യ കു​ട്ടി മു​റി​യി​ലേ​ക്ക് പോ​യി മു​റി​യ​ട​ച്ച് തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് വാ​തി​ൽ തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് കു​ട്ടി​യെ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ടത്തിന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​നൽകും.

Related Posts