ബെംഗളൂർ കവിക്കൂട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ ബാംഗ്ലൂരിലെ എഴുത്തുകാരനും, സാംസ്കാരിക പ്രവർത്തകനുമായ മുഹമ്മദ് കുനിങ്ങാടിൻ്റെ ‘ഗോഡ്സ് ഓൺ ചങ്ക്’ എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശനം നടക്കും. ഡിസംബർ 20 വൈകുന്നേരം 3.30ന് ഇന്ദിരാനഗർ റോട്ടറി ഹാളിൽ നടക്കുന്ന പരിപാടിയിൽ വിവർത്തകനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുധാകരൻ രാമന്തളി പുസ്തകപ്രകാശനം ചെയ്യും.
പ്രമുഖ എഴുത്തുകാരനും നോവലിസ്റ്റുമായ അർഷാദ് ബത്തേരി കഥാസമാഹാരത്തെ അപഗ്രഥിച്ച് മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ബെംഗളൂരുവിലെ സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ ഗോഡ്സ് ഓൺ ചങ്ക് എന്ന കഥാസമാഹാരത്തെ അപഗ്രഥിച്ച് സംസാരിക്കുമെന്ന് ബംഗളൂർ കവിക്കൂട്ടം കോഡിനേറ്റർ രമപ്രസന്ന പിഷാരടി അറിയിച്ചു. വിവരങ്ങൾക്ക് 9611101411, 99453 04862 വിളിക്കുക.