കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ എം.എസ്.രാമയ്യ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ ഓഫീസിൽ ജൂൺ 14ന് സംഘടിപ്പിക്കുന്ന ക്യാമ്പിൽ പൊതുവിഭാഗം, നേത്രരോഗം, ഇ എൻ ടി, കാൻസർ ടെസ്റ്റ്, ത്വക്ക് രോഗങ്ങൾ, അസ്ഥിരോഗം, ഹൃദ്രോഗം, ശിശുരോഗം, പ്രസവ ശുശ്രൂഷ – സ്ത്രീജന്യ രോഗങ്ങൾ തുടങ്ങിയവയിൽ വിദഗ്ധരായ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് മരുന്നുകൾ സൗജന്യമായി നൽകും. രക്തസമ്മർദ പരിശോധനക്കും പ്രമേഹ നിർണയത്തിനും പ്രത്യേകം വിഭാഗം ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 99800 47007 വിളിക്കുക