കൈരളി വെൽഫെയർ അസോസിയേഷൻ ടി സി പാളയ, ശാന്തിനിലയ ഹോസ്പിറ്റലുമായി ചേർന്ന് കർണാടക കാൻസർ സൊസൈറ്റിയുടെയും റെഡ് ലൈഫ് ബ്ലഡ് സെൻററിൻ്റെയും സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. 400ൽപരം ജനങ്ങൾക്ക് ക്യാമ്പിൻ്റെ സേവനം ലഭിച്ചു. കേംബ്രിഡ്ജ് കോളേജ് ചെയർമാൻ ഡി.കെ.മോഹൻബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അസ്സോസിയേഷൻ പ്രസിഡണ്ട് ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. ശാന്തിനിലയ ഹോസ്പിറ്റൽ സുപ്പീരിയർ സിസ്റ്റർ ആരോഗ്യമേരി, സെക്രട്ടറി സജീവ്.പി.എസ്, ജോൺ ബോസ്കോ എന്നിവർ തിരിതെളിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡണ്ട് മനോജ് ടി എസ് , ജോയൻറ് സെക്രട്ടറി സെബാസ്റ്റ്യൻ ജോൺ, ട്രഷറർ സുമേഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ജയദേവൻ, സുഭാഷ്, പുഷ്പരാജ്, എ എസ് കുമാർ, ജോർജ്, അനോദ്, ആഷ്ലിൻ, രാധാകൃഷ്ണൻ, സരോജം, സോമൻ, ഷാജഹാൻ എന്നിവർ പങ്കെടുത്തു.