ഓൺസ്റ്റേജ് ജാലഹള്ളി സംഘടിപ്പിച്ച വയലാർ അനുസ്മരണം ‘ഇന്ദ്രധനുസ്സ്’ അവിസ്മരണീയ മൂഹർത്തങ്ങൾ സൃഷ്ടിച്ചു. ഇരുപതിൽപരം ഗായിക ഗായകന്മാർ വയലാറിൻ്റെ കവിതകളും ഗാനങ്ങളുമായി ചടങ്ങ് സമ്പുഷ്ടമാക്കി.
സ്വാഗതപ്രസംഗത്തിൽ സെക്രട്ടറി രമേശ്‌ വണ്ടാനം വയലാറിൻ്റെ നാടക ഗാനങ്ങളുടെ സൗന്ദര്യത വിവരിച്ചു. അധ്യക്ഷൻ കവിരാജ് മണ്ണിൻ്റെയും മനുഷ്യൻ്റെയും ഇടയിൽ പാലം തീർത്ത മാനവീകതയുടെ കാവ്യ ചക്രവർത്തി ആയിരുന്നു വയലാർ എന്ന് അഭിപ്രായപെട്ടു. വയലാർ കുടുംബത്തിലെ അംഗവും വിശിഷ്ടാഥിതിയുമായ പി.കെ.ശശീന്ദ്രവർമ്മ ഗാനങ്ങളിൽ കൂടി വയലാർ സ്മരണയുടെ മൊട്ടുകൾ വിരിയിച്ച് പരിമളം പരത്തി. ചടങ്ങിൽ കെ കിഷോർ വയലാർ കവിതകളിലൂടെയും ഗാനങ്ങളിലൂടെയും സഞ്ചരിച്ചപ്പോൾ സദ്ധസിൽ വാക്കുകളുടെ ചക്രവർത്തി പുനർജനിച്ചു.

ചടങ്ങിൽ ചിക്കബാനവാര ധന്വന്തരി കോളേജ് വിദ്യാർത്ഥിയായ യുവകവി അജയ് കൃഷ്ണയെ ആദരിച്ചു. മറ്റു വിശിഷ്ടാഥിതികളായ പ്രശസ്ത നാടക ആചാര്യൻ സി.എച്ച്.പദ്‌മനാഭനും ജനക്‌സ് യൂട്ടിലിറ്റി കമ്പനി ഉടമ ജീവൻ കെ രാജുവും ചേർന്ന് കലാകാർക്ക് ഓൺസ്റ്റേജിൻ്റെ ഉപഹാരം നൽകി ആദരിച്ചു. ദേശീയ ഗാനത്തോട് കൂടി പരിപാടി പര്യവസാനിച്ചു.

Related Posts