പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ.) ബാംഗ്ലൂരിൻ്റെ നേതൃത്വത്തിൽ “പുസ്തക പരിചയവും പ്രഭാഷണവും” സംഘടിപ്പിക്കുന്നു. പി.ജയരാജൻ രചിച്ച ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് പരിപാടി.
ഒക്ടോബർ 11 ഞായറാഴ്ച വൈകുന്നേരം 3.30ന് ഇന്ദിരാനഗർ 100 ഫീറ്റ് റോഡിലെ ECA ഹാളിലാണ് പരിപാടി നടക്കുക. പുസ്തകത്തിൻ്റെ രചയിതാവും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി. ജയരാജൻ പുസ്തകം പരിചയപ്പെടുത്തും. പ്രശസ്ത പ്രഭാഷകനും ചിന്തകനുമായ കെ.ടി. കുഞ്ഞിക്കണ്ണൻ പുസ്തകം വിലയിരുത്തി പ്രഭാഷണം നടത്തും. തുടർന്ന് ബെംഗളൂരുവിലെ വിവിധ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും എഴുത്തുകാരും ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ പങ്കുവെക്കും.
പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും പുസ്തകം ആവശ്യമുള്ളവർക്കും പു.ക.സ. ബാംഗ്ലൂർ സെക്രട്ടറിയുമായി ബന്ധപ്പെടാം. ഫോൺ: 9008273313.