കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷപരിപാടി ‘ഓണാരവം 2025’ ഒക്ടോബർ 11നു ദുബാസിപാളയ ഡി.എസ്.എ ഭവനിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. സെപ്‌തംബർ 14നു കെ.എസ്. ടൗൺ ഹൊയ്‌സാല സർക്കിളിനു സമീപമുള്ള ഭാനു സ്‌കൂളിൽ വെച്ച് ചെസ്സ് കാരംസ് മൽസരങ്ങളും, 21നു ജ്ഞാനബോധിനി സ്‌കൂളിൽ വെച്ച് കായികമൽസരങ്ങളും നടക്കും.

ഒക്ടോബർ 11നു വൈകുന്നേരം നടക്കുന്ന സാഹിത്യ സായാഹ്നത്തിൽ ആലങ്കോട് ലീലാകൃഷ്‌ണൻ “നാട്ടുജീവിതവും ജനസംസ്‌കാരവും” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്‌കാരികപ്രവർത്തകരും ചർച്ചയിൽ പങ്കെടുക്കും. തുടർന്ന് നൃത്തമൽസരം, ശ്രുതിലയം ഓർക്കസ്ട്ര ഒരുക്കുന്ന കരോക്കെ ഗാനമേളയും എന്നിവ ഉണ്ടാകും. ഒക്ടോബർ 12നു നടക്കുന്ന സമാപനസമ്മേളനത്തിൽ എൻ.എ.ഹാരിസ് എം.എൽ.എ, അഭിനേതാവ് കൈലാഷ്, ആലങ്കോട് ലീലാകൃഷ്‌ണൻ, എസ്.ടി. സോമശേഖർ എം.എൽ.എ എന്നിവർ അതിഥികളാകും. സമാജം അംഗങ്ങളുടെ കലാപരിപാടികൾ, ഓണസദ്യ, കോഴിക്കോട് റെഡ് ഐഡിയാസ് നടത്തുന്ന മെഗാ ഗാനമേള എന്നിവ അരങ്ങേറും.

Related Posts