മൈസൂരു യാദവനഹള്ളിയിലെ ബന്ദിപ്പുർ കടുവ സംരക്ഷണകേന്ദ്രത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ യെഡിയാല സബ് ഡിവിഷനിലെ ഓംകാർ റേഞ്ചിലെ വനം വാച്ചറായ ബംഗാരുവിന് പരിക്കേറ്റു. ബേഗൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം,

ചികിത്സയ്ക്കായി മൈസൂരിലെ ആശുപത്രിയിലേക്കുമാറ്റി. കൈ, കഴുത്ത്, തല എന്നിവിടങ്ങളിലാണ് പരിക്ക്. ഓംകാർ റേഞ്ചിലെ വന ഗ്രാമാതിർത്തിയിലിറങ്ങിയ പുലി കഴിഞ്ഞദിവസം ജോഗയ്യ എന്ന കർഷകൻ്റെ ആടുകളെ കൊന്നിരുന്നു. തുടർന്ന് പുലിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ഉദ്യോഗസ്ഥന് പരിക്കേറ്റത്.

Related Posts