മൈസൂരുവിൽ വിനോദസഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചു. ക്രിസ്മ‌സ്, വാരാന്ത്യഅവധികൾ ഒന്നിച്ചുവന്നതാണ് വിനോദസഞ്ചാരികൾ കൂട്ടത്തോടെ മൈസൂരിൽ എത്താൻ കാരണം. മൃഗശാല, മൈസൂർ കൊട്ടാരം, ചാമുണ്ടി ഹിൽ, സെൻ്റ് ഫിലോമിനാസ് പള്ളി എന്നിവിടങ്ങളിൽ നല്ല തിരക്ക് തിരക്ക് അനുഭവപ്പെട്ടു. ക്രിസ്മസിൻ്റെ തലേദിവസം മൈസൂർ കൊട്ടാരത്തിൽ 15,816ഉം ക്രിസ്മസ് ദിനത്തിൽ 21,513 വിനോദസഞ്ചാരികൾ മൈസൂർ കൊട്ടാരം സന്ദർശിച്ചതായാണ് ഔദ്യോഗിക കണക്ക്. ക്രിസ്മ‌സ് ദിനത്തിൽ മൃഗശാലയിലേക്ക് 27,203 സന്ദർശകർ എത്തി.

Related Posts